Join Whatsapp Group. Join now!

ജില്ലാ ശരീര സൗന്ദര്യ മത്സരം: ലോഗോ പ്രകാശനം ചെയ്തു

ജില്ലാ ശരീര സൗന്ദര്യ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു Kerala, News, Kasaragod, Logo, Sandhyaragam, open auditorium, District body building championship: Logo released
കാസര്‍കോട്: (my.kasargodvartha.com 07.11.2019) ജില്ലാ ശരീര സൗന്ദര്യ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു ടി എ ഷാഫിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ജില്ലാ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്നസ് അസോസിയേഷന്‍ പ്രസിഡണ്ട് ഉദയകുമാര്‍ എം അധ്യക്ഷത വഹിച്ചു. ജസീം ബഷീര്‍ വോളിബോള്‍, വിനീത്, സാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡിസംബര്‍ 21ന് വൈകീട്ട് അഞ്ച് മണി മുതല്‍ പുലിക്കുന്നിലെ സന്ധ്യാരാഗം ഓപണ്‍ ഓഡിറ്റോറിയത്തിലാണ് ജില്ലാ ശരീര സൗന്ദര്യ മത്സരം ആരംഭിക്കുന്നത്. കാസര്‍കോട് ജില്ലാ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്നസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ്, ഫിസിക് ബോഡി ബില്‍ഡിംഗ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.

ചാമ്പ്യന്‍ഷിപ്പ് വീക്ഷിക്കാന്‍ മിസ്റ്റര്‍ കേരള ചാമ്പ്യന്മാര്‍ അടക്കമുള്ള സംസ്ഥാനത്തെ പ്രമുഖ താരങ്ങള്‍ എത്തും.

Keywords: Kerala, News, Kasaragod, Logo, Sandhyaragam, open auditorium, District body building championship: Logo released

Post a Comment