Join Whatsapp Group. Join now!

സൈബര്‍ ബോധവത്കരണം, എ ടി എം ഇടപാടുകള്‍: പഠനക്ലാസ് നടത്തി

ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) അഭിമുഖ്യത്തില്‍ Kerala, News, Kasaragod, Frac, ASP, AR Camp confernce hall, Cyber awareness, ATM Transaction: Study class cunducted
കാസര്‍കോട്: (my.kasargodvartha.com 11.11.2019) ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) അഭിമുഖ്യത്തില്‍ ജില്ലാ സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി സൈബര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

എ ആര്‍. ക്യാമ്പ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്ലാസ് കാസര്‍കോട് അഡീഷണല്‍ പോലീസ് സൂപ്രണ്ട് പി ബി പ്രശോഭ് ഉദ്ഘാടനം ചെയ്തു. ഫ്രാക് പ്രസിഡണ്ട് ജി ബി വത്സന്‍ അധ്യക്ഷത വഹിച്ചു.

ഫ്രാക് രക്ഷാധികാരിയും മുന്‍ പ്രസിഡണ്ടുമായ എം കെ രാധാകൃഷ്ണന്‍ സംസാരിച്ചു. ജില്ലാ സൈബര്‍ സെല്ലിലെ അസി. സബ് ഇന്‍സ്പെക്ടര്‍ പി രവീന്ദ്രന്‍ സൈബര്‍ ബോധവത്കരണ ക്ലാസെടുത്തു.

തുടര്‍ന്ന് ജില്ലാ സഹകരണ ബാങ്ക് ഐ ടി ഡിപാര്‍ട്മെന്റിന്റെ സഹകരണത്തോടെ എ ടി എം ഇടപാടുകള്‍ ഒരു പഠനം എന്ന വിഷയത്തില്‍ പ്രത്യേക ക്ലാസ് നടത്തി. ജില്ലാ ബാങ്ക് ഐ ടി വിഭാഗം സൂപ്രണ്ട് ഷിബു ക്ലമന്റ്, ഐ ടി ഓഫീസര്‍ ശ്രീജിത്കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

ഫ്രാക് ജനറല്‍ സെക്രട്ടറി എം പത്മാക്ഷന്‍ സ്വാഗതവും സെക്രട്ടറി എ പ്രഭാകരന്‍ നായര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Frac, ASP, AR Camp confernce hall, Cyber awareness, ATM Transaction: Study class cunducted

Post a Comment