ഇരിയണ്ണി: (my.kasargodvartha.com 13.11.2019) ഹൈസ്‌കൂള്‍ വിഭാഗം മലയാളം പദ്യം ചൊല്ലല്‍ മത്സരത്തില്‍ വിധിയില്‍ അപാകതയുണ്ടെന്ന് കാണിച്ച് മത്സരാര്‍ത്ഥി രംഗത്ത്. ഡി ഡി ഇയ്ക്ക് അപ്പീലും പരാതിയും നല്‍കി. ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി വിജയനാണ് പരാതിയുമായി രംഗത്തു വന്നത്. വിധികര്‍ത്താക്കള്‍ വിഷയവുമായി ബന്ധമില്ലാത്തവരാണെന്നും വിധി നിര്‍ണയത്തില്‍ കൃത്യമായ വിലയിരുത്തല്‍ നടത്തിയില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.
ആറ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ മലയാള പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടിവന്ന ഗൗരിക്ക് കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഇത്തവണ ജില്ലാ തലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഫലം പ്രഖ്യാപിക്കുമ്പോള്‍ വിധി നിര്‍ണയത്തില്‍ കൃത്യമായ വിലയിരുത്തലും നടത്തിയില്ല. നേരിട്ട് വിധി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. കാസറ്റ് കവിത പാടിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സ്ഥാനവും നല്‍കിയപ്പോഴാണ് തന്നെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയതെന്നും എന്താണ് താന്‍ വരുത്തിയ പിഴവ് എന്ന് ചോദിച്ചപ്പോള്‍ അതേകുറിച്ച് വ്യക്തമായ കാരണം പറയാന്‍ വിധികര്‍ത്താക്കള്‍ തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു.

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->