Join Whatsapp Group. Join now!

സാംസ്‌കാരിക നായകര്‍ക്കെതിരെയുള്ള കേസ്: പ്രധാനമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് ആയിരം പ്രതിഷേധ കത്തയച്ചു

ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ 50ഓളം സാംസ്‌കാരിക, സാമൂഹ്യ, ചലച്ചിത്ര പ്രമുഖര്‍ക്കെതിരെ Kerala, News, Kasaragod, Youth congress, Letter, Prime minister, cultural leaders, case, Youth Congress sent a protest letter to the Prime Minister
കാസര്‍കോട്: (my.kasargodvartha.com 08.10.2019) ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ 50ഓളം സാംസ്‌കാരിക, സാമൂഹ്യ, ചലച്ചിത്ര പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിലും കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് ആയിരം പ്രതിഷേധ കത്തയച്ചു.


കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി കെ പി സി സി സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുധീഷ് നമ്പ്യാര്‍ കാട്ടുകൊച്ചിക്ക് കത്ത് കൈമാറി ഉദ്ഘാടനം ചെയ്തു.

ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, ഡി സി സി വൈസ് പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍, ജിതേഷ്ബാബു, സഫ്‌വാന്‍ പാണ്ടികശാല, ഡോ. കെ എന്‍ സഫ്‌വാന്‍, മനാഫ് നുള്ളിപ്പാടി, സാദിഖ് മധൂര്‍, ആബിദ് എടച്ചേരി, മഹ്മൂദ് വട്ടയക്കാട്, ഖാദര്‍ മാന്യ, ഷാജിദ് കമ്മാടം, ധര്‍മന്‍, മാത്യു, ജവാദ് പുത്തൂര്‍, അബ്ദുസമദ്, ജോബിന്‍ തുടങ്ങി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Youth congress, Letter, Prime minister, cultural leaders, case, Youth Congress sent a protest letter to the Prime Minister

Post a Comment