കാഞ്ഞങ്ങാട്: (my.kasargodvartha.com 26.10.2019) വ്യാപാരി വ്യവസായി ഏകോപനസമിതി 29ന് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2011 മുതല്‍ 2017 വരെയുള്ള വാറ്റ് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ടു വ്യാപാരികള്‍ക്ക് നോട്ടീസ് അയക്കുകയാണ്. വ്യക്തതയില്ലാത്ത കുടിശിക നോട്ടീസ്, ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്കും പ്രയാസമുണ്ടാക്കുന്നു. ഉദ്യോഗതലത്തിലുള്ള വീഴ്ച കാരണം വ്യാപാരികള്‍ ദുരിതത്തിലാണ്. പൂര്‍ത്തീകരിക്കപ്പെടാത്ത ജി എസ് ടി വെബ്സൈറ്റും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കേരള കൊമേഴ്ഷ്യല്‍ ടാക്സ് വെബ്സൈറ്റിലെ തകരാറുകള്‍ പരിഹരിക്കണമെന്നും പ്രളയ സെസ് ഒഴിവാക്കുകയോ നികുതിക്കുമേല്‍ ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുകയോ വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ മനോജ്കുമാര്‍, ജില്ലാ പ്രസിഡന്റ് എം കെ ബേബി, നാഗരാജ ഹെഗ്ഡെ, കെ എം ഹരീഷ്‌കുമാര്‍, പി വി സുനില്‍ കുമാര്‍, എ പ്രേംജിത്ത് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ മനോജ്കുമാര്‍, ജില്ലാ പ്രസിഡന്റ് എം കെ ബേബി, നാഗരാജ ഹെഗ്ഡെ, കെ എം ഹരീഷ്‌കുമാര്‍, പി വി സുനില്‍ കുമാര്‍, എ പ്രേംജിത്ത് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Tax practitioners support for Merchant strike, Press meet. < !- START disable copy paste -->