Join Whatsapp Group. Join now!

സംസ്ഥാന കലോത്സവം: ദൃശ്യവിസ്മയം 24 ന്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള ദൃശ്യവിസ്മയം കലാവിരുന്ന് നവംബര്‍ 24 ന് കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ നടക്കും. Kerala, News, State School Kalolsavam; Drishya Vismayam on 24th
കാസര്‍കോട്: (my.kasargodvartha.com 31.10.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള ദൃശ്യവിസ്മയം കലാവിരുന്ന് നവംബര്‍ 24 ന് കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ നടക്കും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ സുകുമാരന്‍ പെരിയച്ചൂര്‍ പരിപാടികള്‍ വിശദീകരിച്ചു. 1958 മുതലുള്ള കലോത്സവ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ദൃശ്യവിസ്മയം പരിപാടി പഴയ കാല പ്രതിഭകളുടെ സംഗമവേദിയാകും.

കലോത്സവ ചരിത്രവും, കലയും, സംസ്‌കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള കലോത്സവ ബിനാലെ സംസ്ഥാന കലോത്സവ ദിവസങ്ങളില്‍  കാഞ്ഞങ്ങാട് ഐലങ്ങാത്തെ പ്രധാന വേദിക്കരികില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. കലോത്സവ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ മഹ് മൂദ് മുറിയനാവി, ആര്‍ട് ഫോറം പ്രസിഡണ്ട് സി നാരായണന്‍, ദൃശ്യവിസ്മയ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി എം അബ്ദുല്‍ നാസര്‍, ലൈസണ്‍ ഓഫീസര്‍ യു ബി. ജിനചന്ദ്രന്‍, ജോ. കണ്‍വീനര്‍ ദിനേശ് മാവുങ്കാല്‍, പ്രൊഫ. സി പി രാജീവന്‍, ആനന്ദ് കരിവെള്ളൂര്‍, സച്ചിന്‍ ആര്‍ക്കിടെക്ട്, വേണു പെരളം, ഗോപി വെള്ളിക്കോത്ത്, ഉണ്ണി കാട്ടുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, State School Kalolsavam; Drishya Vismayam on 24th
  < !- START disable copy paste -->

Post a Comment