കാസര്‍കോട്: (my.kasargodvartha.com 30.10.2019) പാരമ്പര്യ നാട്ടറിവുകളും നാട്ടുവൈദ്യവും നാട്ടില്‍ നിലനിര്‍ത്തേണ്ട ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനായി വൈദ്യമഹാസഭ, ജനാരോഗ്യ പ്രസ്ഥാനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാനതല പ്രചാരണ വാഹനയാത്ര നവംബര്‍ ഒന്നിന് കാസര്‍കോട്ട് നിന്നാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 14ന് പാറശാലയില്‍ യാത്ര സമാപിക്കും.
നാട്ടുവൈദ്യത്തിന്റേയും നാട്ടറിവുകളുടേയും നന്മകളും അനന്ത സാധ്യതകളും സമൂഹത്തിലെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ക്യാന്‍സര്‍ പ്രതിരോധത്തിനായി രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ 400ലധികം മരുന്ന് ഉപയോഗിച്ച് ഗവേഷണം നടക്കുന്നുണ്ട്. പാരമ്പര്യ നാട്ടുവൈദ്യവും നാട്ടറിവുകളും നിലനിന്നതിനാല്‍ സമൂഹത്തിന് ലഭിച്ച ഒരു പ്രയോജനമാണിത്. പരമ്പരാഗത അറിവുകള്‍ നിലനിര്‍ത്താനായാല്‍ ഇന്നല്ലെങ്കില്‍ നാളെ അത്തരം അറിവുകള്‍ സമൂഹത്തിന് പ്രയോജനം ചെയ്യും. സാധാരണക്കാരന് ചെലവില്ലാതെ ചികിത്സയ്ക്ക് ഉപയോഗിക്കാ വുന്ന ആയിരക്കണക്കിന് മരുന്നറിവുകളാണ് നമ്മുടെ വൈദ്യന്മാര്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലുമുള്ളത്. ഇത്തരം അറിവുകള്‍ നിലനിര്‍ത്തുകയും അടുത്ത തലമുറയ്ക്കായി കൈമാറുകയും ചെയ്യണം. ഇത് സമൂഹത്തോടു ചെയ്യുന്ന നീതിയാണ്. ഇതിനൊപ്പം നാട്ടുവൈദ്യത്തിന്റെ നന്മകളും അനന്തസാധ്യതകളും സമൂഹത്തിലെത്തിക്കാന്‍ പ്രചരണ യാത്ര കൊണ്ട് ശ്രമിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് കാസര്‍കോട് ഉപ്പള നിത്യാനന്ദ യോഗാശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉപ്പള നിത്യാനന്ദാശ്രമം മഠാധിപതി സ്വാമി യോഗാനന്ദസരസ്വതി പ്രചാരണ വാഹനയാത്ര ഉദ്ഘാടനം ചെയ്യും. വൈദ്യമഹാസഭ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ അഡ്വ. ടി.കെ. സുധാകരന്‍ അധ്യക്ഷത വഹിക്കും. വൈദ്യമഹാസഭ സംസ്ഥാന ചെയര്‍മാന്‍ മാന്നാര്‍ ജി. രാധാകൃഷ്ണന്‍ വൈദ്യര്‍ യാത്രാലക്ഷ്യം വിശദീകരിക്കും. വൈദ്യമഹാസഭ ജനറല്‍ കണ്‍വീനര്‍ ടി. ശ്രീനിവാസന്‍, കോര്‍ഡിനേറ്റര്‍ എല്‍. പങ്കജാക്ഷന്‍, ജനാരോഗ്യപ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ കെ.വി.സുഗതന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മടിക്കൈ കുമാരന്‍ വൈദ്യര്‍ സ്വാഗതവും കരുണാകരന്‍ കുന്നത്ത് നന്ദിയും പറയും.
വൈകിട്ട് മൂന്നു മണിക്ക് കാഞ്ഞങ്ങാട് നടക്കുന്ന സ്വീകരണ യോഗം ജേക്കബ് വടക്കന്‍ ചേരി ഉദ്ഘാടനം ചെയ്യും. അരയി നാരായണന്‍ വൈദ്യര്‍, മടിക്കൈ കുമാരന്‍ വൈദ്യര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവരെ ആദരിക്കും. പ്രമുഖ നാട്ടു ചികിത്സകന്‍ വടകര വി ടി ശ്രീധരന്‍ വൈദ്യര്‍, ആചാര്യ ജോര്‍ജ് ജേക്കബ് (മുംബൈ) തുടങ്ങിയവര്‍ ചികിത്സാ ക്യാമ്പിനും ബോധവത്കരണ ക്ലാസിനും നേതൃത്വം നല്‍കും. ഡിസംബര്‍ ഏഴു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന വൈദ്യമഹാസമ്മേളനത്തിന്റെ പ്രചരണഭാഗമായാണ് യാത്ര നടത്തുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ വൈദ്യമഹാസഭ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി ശ്രീനിവാസന്‍, മടിക്കൈ കുമാരന്‍ വൈദ്യര്‍, പോള്‍ മാസ്റ്റര്‍, ശേഖര്‍ പി ബേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
നാട്ടുവൈദ്യത്തിന്റേയും നാട്ടറിവുകളുടേയും നന്മകളും അനന്ത സാധ്യതകളും സമൂഹത്തിലെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ക്യാന്‍സര്‍ പ്രതിരോധത്തിനായി രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ 400ലധികം മരുന്ന് ഉപയോഗിച്ച് ഗവേഷണം നടക്കുന്നുണ്ട്. പാരമ്പര്യ നാട്ടുവൈദ്യവും നാട്ടറിവുകളും നിലനിന്നതിനാല്‍ സമൂഹത്തിന് ലഭിച്ച ഒരു പ്രയോജനമാണിത്. പരമ്പരാഗത അറിവുകള്‍ നിലനിര്‍ത്താനായാല്‍ ഇന്നല്ലെങ്കില്‍ നാളെ അത്തരം അറിവുകള്‍ സമൂഹത്തിന് പ്രയോജനം ചെയ്യും. സാധാരണക്കാരന് ചെലവില്ലാതെ ചികിത്സയ്ക്ക് ഉപയോഗിക്കാ വുന്ന ആയിരക്കണക്കിന് മരുന്നറിവുകളാണ് നമ്മുടെ വൈദ്യന്മാര്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലുമുള്ളത്. ഇത്തരം അറിവുകള്‍ നിലനിര്‍ത്തുകയും അടുത്ത തലമുറയ്ക്കായി കൈമാറുകയും ചെയ്യണം. ഇത് സമൂഹത്തോടു ചെയ്യുന്ന നീതിയാണ്. ഇതിനൊപ്പം നാട്ടുവൈദ്യത്തിന്റെ നന്മകളും അനന്തസാധ്യതകളും സമൂഹത്തിലെത്തിക്കാന്‍ പ്രചരണ യാത്ര കൊണ്ട് ശ്രമിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വൈകിട്ട് മൂന്നു മണിക്ക് കാഞ്ഞങ്ങാട് നടക്കുന്ന സ്വീകരണ യോഗം ജേക്കബ് വടക്കന്‍ ചേരി ഉദ്ഘാടനം ചെയ്യും. അരയി നാരായണന്‍ വൈദ്യര്‍, മടിക്കൈ കുമാരന്‍ വൈദ്യര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവരെ ആദരിക്കും. പ്രമുഖ നാട്ടു ചികിത്സകന്‍ വടകര വി ടി ശ്രീധരന്‍ വൈദ്യര്‍, ആചാര്യ ജോര്‍ജ് ജേക്കബ് (മുംബൈ) തുടങ്ങിയവര്‍ ചികിത്സാ ക്യാമ്പിനും ബോധവത്കരണ ക്ലാസിനും നേതൃത്വം നല്‍കും. ഡിസംബര്‍ ഏഴു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന വൈദ്യമഹാസമ്മേളനത്തിന്റെ പ്രചരണഭാഗമായാണ് യാത്ര നടത്തുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ വൈദ്യമഹാസഭ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി ശ്രീനിവാസന്‍, മടിക്കൈ കുമാരന്‍ വൈദ്യര്‍, പോള്‍ മാസ്റ്റര്‍, ശേഖര്‍ പി ബേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, State Nattuvaidya Propaganda rally starts on Nov 01
< !- START disable copy paste -->