മഞ്ചേശ്വരം: (my.kasargodvartha.com 17.10.2019) മഞ്ചേശ്വരത്ത് ആര്‍ ടി ഒ ഓഫീസ് അനുവദിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ മഞ്ചേശ്വരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന വിധത്തില്‍ മുന്‍ സര്‍ക്കാര്‍ മഞ്ചേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിച്ചിരുന്നെങ്കിലും ജോയന്റ് ആര്‍ ടി ഒ ഉള്‍പ്പടെ വിവിധ വകുപ്പുകളുടെ താലൂക്ക്തല ഓഫീസുകള്‍ ആരംഭിക്കേണ്ടത് മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണ്.
മഞ്ചേശ്വരത്തോടൊപ്പം രൂപീകരിക്കപ്പെട്ട വെള്ളരിക്കുണ്ട് താലൂക്കില്‍ ഉള്‍പ്പെടെ ആര്‍ ടി ഒ ഓഫീസ് അനുവദിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടും മഞ്ചേശ്വരത്ത് ഇതിന്റെ പ്രാരംഭ നടപടികള്‍പോലും ആയിട്ടില്ല. ഭാഷാ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പദ്ധതി രൂപീകരിക്കുകയും ഓഫീസുകളിലെ ഒഴിവുകള്‍ നികത്തുകയും ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഒ എം ഷഫീഖ്, ടി കെ അന്‍വര്‍, ജില്ലാ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ നെല്ലിക്കട്ട, ട്രഷറര്‍ സിയാദ് പി, നൗഫല്‍ നെക്രാജെ, മുഹമ്മദലി ആയിറ്റി, മുസ്തഫ ഒടയഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് കല്ലിങ്കാല്‍ സ്വാഗതവും മജീദ് കൊപ്പള നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മജീദ് കൊപ്പള (പ്രസിഡന്റ്), ഷെബിന്‍ ഫാരിസ്, ബുഷ്റ (വൈസ് പ്രസിഡന്റ്), മൊയ്തു ബി (ജനറല്‍ സെക്രട്ടറി), സമീര്‍ പടന്ന, ബഷീര്‍ മഞ്ചേശ്വരം (ജോ. സെക്രട്ടറി), അഷ്റഫ് കല്ലിങ്കാല്‍ (ട്രഷറര്‍), അബ്ബാസ് കുളങ്ങര, ഇബ്രാഹിം കെ കെ (ജില്ലാ കൗണ്‍സിലര്‍).
Keywords: Kerala, News, Manjeshwar, SEU Taluk conference, SEU demanded to allow RTO Office at Manjeswaram