Join Whatsapp Group. Join now!

കീഴൂരില്‍ കടലാക്രമണം രൂക്ഷമായ പ്രദേശം കെ കുഞ്ഞിരാമന്‍ എംഎല്‍എ സന്ദര്‍ശിച്ചു

Kerala, Kasargod, News, Melparamb, MLA, Visited, Sea Shore, K. Kunhiraman, MLA, visited the area where the shore was hit by the sea കീഴൂരില്‍ കടലാക്രമണം രൂക്ഷമായ പ്രദേശം കെ കുഞ്ഞിരാമന്‍ എംഎല്‍എ സന്ദര്‍ശിച്ചു. ശക്തിയായ കടലാക്രമണം മൂലം ഏകദേശം 400 മീറ്ററോളം കര കടലെടുത്തു
മേല്‍പ്പറമ്പ്: (www.my.kasargodvartha.com 27.10.2019) കീഴൂരില്‍ കടലാക്രമണം രൂക്ഷമായ പ്രദേശം കെ കുഞ്ഞിരാമന്‍ എംഎല്‍എ സന്ദര്‍ശിച്ചു. ശക്തിയായ കടലാക്രമണം മൂലം ഏകദേശം 400 മീറ്ററോളം കര കടലെടുത്തു കഴിഞ്ഞിരിക്കുകയാണ്. അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉദുമ എംഎല്‍എയെ ബന്ധപ്പെട്ടിരുന്നു. കെ കുഞ്ഞിരാമന്‍ എംഎല്‍എക്കൊപ്പം പ്രദീപ് വള്ളിയോട്, അശോകന്‍ പികെ, കെഎസ് സാലി കീഴൂര്‍, ഹനീഫ്, എസ് സോമന്‍, അഷ്‌റഫ് എന്നിവരും സന്ദര്‍ശനത്തിനെത്തി.



കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കളനാട് വില്ലേജ് ഓഫീസര്‍ ശരിധര പണ്ഡിറ്റ് സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സ്ഥലം സന്ദര്‍ശിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയും സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. കടലാക്രമണത്തില്‍ നിലവിലുള്ള കടല്‍ഭിത്തി 400 മീറ്റര്‍ തകര്‍ന്നിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയുള്ള കടലാക്രമണം ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.



പടിഞ്ഞാര്‍ കടപ്പുറത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദിവസങ്ങളായി വൈദ്യുതി ബന്ധം തടസ്സപ്പെട്ട തീരദേശത്തെ വീട്ടുകാര്‍ക്ക് ഉടന്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദുമ കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെടുകയും അധികൃതര്‍ സ്ഥലത്തെത്തി മറ്റൊരു ഇലട്രിക്ക് പോസ്റ്റില്‍ നിന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasargod, News, Melparamb, MLA, Visited, Sea Shore, K. Kunhiraman, MLA, visited the area where the shore was hit by the sea

Post a Comment