Join Whatsapp Group. Join now!

നെല്‍കൃഷി കൊയ്ത്തുത്സവം നടത്തി

കാട്ടുകുളങ്ങര ശ്രീ കുതിരകാളിയമ്മ ദേവസ്ഥാന നാട്ടുകൂട്ടായ്മ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം Kerala, News, Kanhangad, Temple, committee, Harvesting conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 21.10.2019) കാട്ടുകുളങ്ങര ശ്രീ കുതിരകാളിയമ്മ ദേവസ്ഥാന നാട്ടുകൂട്ടായ്മ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. വര്‍ഷങ്ങളായി ദേവസ്ഥാനത്ത് നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തിവരുന്നു.

നാട്ടുകാരുടെ കൂട്ടായ്മയോടെയാണ് കൊയ്ത്ത് നടത്തുന്നത്. കൊയ്‌തെടുത്ത ഒരുപിടി നെല്‍കറ്റ ക്ഷേത്ര തിരുമുമ്പില്‍ വെച്ച ശേഷമാണ് കൊയ്ത്ത് ആരംഭിച്ചത്.

നൂറോളം ദേവസ്ഥാന മാതൃസമിതി അംഗങ്ങളും പുരുഷന്മാരും കൂട്ടായ്മയുടെ ഭാഗമായി. ദേവസ്ഥാനത്തിലെ കളിയാട്ടത്തിനും മറ്റു വഴിപാട് അടിയന്തിരങ്ങള്‍ക്കും ഈ നെല്ലാണ് ഉപയോഗിക്കുന്നത്.

ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കൊയ്ത്തിന് സ്ഥാനികന്മാര്‍, ക്ഷേത്രേശ്വരന്മാര്‍, ക്ഷേത്ര പ്രസിഡണ്ട് ബാലകൃഷ്ണന്‍ മാസ്റ്റര്‍, സെക്രട്ടറി ഗിരീഷ് താനത്തിങ്കാല്‍, വൈസ് പ്രസിഡണ്ട് ക്യഷ്ണന്‍ പാറക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Kanhangad, Temple, committee, Harvesting conducted

Post a Comment