Join Whatsapp Group. Join now!

കൊളത്തുങ്കാല്‍ തറവാട്ടില്‍ കൊയ്ത്തുത്സവം നടത്തി

തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന് അന്നമൊരുക്കാന്‍ ആവശ്യമായ നെല്ല് Kerala, News, Kasaragod, Palakkunnu, Kazhakam, Udma Krishibhavan, Harvest festival conducted
പാലക്കുന്ന്: (my.kasargodvartha.com 14.10.2019) തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന് അന്നമൊരുക്കാന്‍ ആവശ്യമായ നെല്ല് കൊയ്‌തെടുത്തു. വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് കൊയ്ത്ത് നടത്തിയത്.

നാല് മാസം മുമ്പ് പുത്യക്കോടിയിലെ രണ്ടേക്കറിലധികം വരുന്ന വയലില്‍ ഉദുമ കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ച നെല്‍കൃഷിയുടെ കൊയ്ത്തുത്സവം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് നാരായണന്‍ അധ്യക്ഷത വഹിച്ചു.

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, സുനീഷ് പൂജാരി, അശോകന്‍ വെളിച്ചപ്പാടന്‍,വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. കെ ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ കൊപ്പല്‍ ദാമോദരന്‍,ഉദയമംഗലം സുകുമാരന്‍, സുധാകരന്‍ കുതിര്‍, കെ വി ശ്രീധരന്‍, സുകുമാരന്‍ പൂച്ചക്കാട്, പി പി ശ്രീധരന്‍,പ്രേമ ശ്രീധരന്‍, പി വി നാരായണി, രാമുഞ്ഞി ചിറമ്മല്‍, കുഞ്ഞിരാമന്‍ കുതിരുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ ഉപകമ്മിറ്റി, മാതൃസമിതി, തറവാട് കമ്മിറ്റി എന്നിവയ്ക്ക് പുറമെ പ്രാദേശിക കൂട്ടായ്മകളും കൊയ്ത്തുത്സവത്തില്‍ പങ്കുചേര്‍ന്നു.

ഏപ്രില്‍ 29 മുതല്‍ മെയ് ഒന്ന് വരെയാണ് തറവാട്ടില്‍ തെയ്യംകെട്ട് നടക്കുക.


Keywords: Kerala, News, Kasaragod, Palakkunnu, Kazhakam, Udma Krishibhavan, Harvest festival conducted

Post a Comment