Join Whatsapp Group. Join now!

മൈസൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ജുനൈദിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണത്തിന് ശില പാകി

മൈസൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ജുനൈദ് ഉളിയത്തടുക്കയുടെ Kerala, News, SDPI, House, foundation, Uliyathadukka, Foundation stone laid for house
ഹിദായത്ത് നഗര്‍: (my.kasargodvartha.com 05.10.2019) മൈസൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ജുനൈദ് ഉളിയത്തടുക്കയുടെ കുടുംബത്തിനുള്ള വീടിന്റെ നിര്‍മാണത്തിന് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാമിന്റെ സാന്നിധ്യത്തില്‍ സയ്യിദ് അബൂ തങ്ങള്‍ മുട്ടത്തൊടി ശില പാകി.

ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം സെക്രട്ടറി ഗഫൂര്‍ നായന്മാര്‍മൂല, ട്രഷറര്‍ മുഹമ്മദ് കരിമ്പളം, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സകരിയ മുട്ടത്തൊടി, സെക്രട്ടറി ബിലാല്‍ ചൂരി, മഹ്മൂദ് മഞ്ചത്തടുക്ക, ഷെരീഫ് ചൂരി, സഹദ് ഉളിയത്തടുക്ക, റിയാസ് എസ് പി നഗര്‍, നൗമാന്‍ എസ് പി നഗര്‍, മജീദ് മളങ്കള, ജാഫര്‍ തങ്ങള്‍, ശിഹാബ് മഞ്ചത്തടുക്ക, ജുനൈദിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എസ് ഡി പി ഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിലുള്ള ജുനൈദ് ഭവന നിര്‍മാണ സമിതിയാണ് നിര്‍മാണത്തിന് നേതൃത്വം വഹിക്കുന്നത്.

Keywords: Kerala, News, SDPI, House, foundation, Uliyathadukka, Foundation stone laid for house

Post a Comment