Join Whatsapp Group. Join now!

കാലവര്‍ഷക്കെടുതി: വിദ്യാര്‍ഥിനിക്ക് ദുബൈ കെ എം സി സിയുടെ സാമ്പത്തിക സഹായം

കാലവര്‍ഷക്കെടുതിയില്‍ വീട് തകര്‍ന്ന വിദ്യാര്‍ഥിനിക്ക് ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സാമ്പത്തിക സഹായം Kerala, News, Kasaragod, Dubai, KMCC, School, Dubai KMCC's financial aid to student
കാസര്‍കോട്: (my.kasargodvartha.com 11.10.2019) കാലവര്‍ഷക്കെടുതിയില്‍ വീട് തകര്‍ന്ന വിദ്യാര്‍ഥിനിക്ക് ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സാമ്പത്തിക സഹായം. നഗര പരിസരത്തെ സര്‍ക്കാര്‍ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിക്കാണ് കെ എം സി സി സഹായം നല്‍കുന്നത്.

മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് വി എം മുനീര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് കെ ജെ മാത്യുവിന് തുക കൈമാറി. സ്‌കൂള്‍ പി ടി എ കമ്മിറ്റിയും സ്റ്റാഫ് കമ്മിറ്റിയും ചേര്‍ന്നാണ് പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

പി ടി എ പ്രസിഡണ്ട് കെ എ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഹമീദ് ബെദിര, ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം സെക്രട്ടറി റഹ്മാന്‍ പടിഞ്ഞാര്‍, മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് ഹസ്സന്‍കുട്ടി പതിക്കുന്നില്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ ട്രഷറര്‍ ഫിറോസ് അടുക്കത്ത്ബയല്‍, സെക്രട്ടറി ഖലീല്‍ ഷെയ്ഖ്, കെ ലീല, സ്‌നേഹലത പി, ഷേര്‍ലി സെബാസ്റ്റ്യന്‍, വസന്തി എം, മൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു. കെ ജെ മാത്യു സ്വാഗതവും ഹാഷിം ടി കെ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Dubai, KMCC, School, Dubai KMCC's financial aid to  student

Post a Comment