Join Whatsapp Group. Join now!

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കരാര്‍ പ്രവൃത്തിയുടെ എസ്റ്റിമേറ്റ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണം: കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിങ്

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഏറ്റെടുത്തു നടത്തുന്ന സര്‍ക്കാര്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് Kerala, News, Kasaragod, Contractors, Enquiry, Labour society, Contractors Youth wing demanded judicial enquiry
കാസര്‍കോട്: (my.kasargodvartha.com 08.10.2019) ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഏറ്റെടുത്തു നടത്തുന്ന സര്‍ക്കാര്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിങ് ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സാധാരണ കരാറുകാര്‍ എടുക്കുന്നതിനെക്കാളും വളരെ ഉയര്‍ന്ന നിരക്കിലാണ് സര്‍ക്കാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കോടികളുടെ വര്‍ക്ക് ടെന്‍ഡര്‍ പോലുമില്ലാതെ നല്‍കുന്നത്. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് ഏകോപന സമിതി ജില്ലാ ഭാരവാഹികളായ അഷ്‌റഫ് പെര്‍ള, ജാസിര്‍ ചെങ്കള, എം ടി നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ഒത്താശയോടു കൂടി കോടികള്‍ കൊള്ളയടിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക് ജോലികള്‍ നേരിട്ട് നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കരാറുകാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ 30 ശതമാനത്തോളം അധിക നിരക്കും കരാറുടമ്പടിക്ക് നല്‍കേണ്ട അഞ്ച് ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റും ടെന്‍ഡറില്‍ പങ്കെടുക്കുമ്പോള്‍ നല്‍കാനുള്ള ഏണസ്റ്റ് മണി ഡെപ്പോസിറ്റും ഒഴിവാക്കിക്കൊടുത്തും സഹായിക്കുന്നുണ്ട്.

അഡ്വാന്‍സ ്‌പേയ്‌മെന്റ്, പരമാവധി ലാഭമുള്ള സ്‌പെസിയേഷന്‍ ഉപയോഗിച്ച് സൊസൈറ്റി തന്നെ ഉണ്ടാക്കുന്ന എസ്റ്റിമേറ്റ് തുക കൂടുതലായാല്‍ അതിന് പ്രത്യേക അനുവാദവും എല്ലാ സഹായങ്ങളും നല്‍കി കൃത്യമായി കമീഷനും നല്‍കുന്നതിനാല്‍ ഭരണക്കാര്‍ക്കും സൊസൈറ്റിയോട് പ്രത്യേക താല്‍പര്യമുണ്ടാകും.

ഇത്തരത്തില്‍ നല്‍കിയ പണി കോടതി ഇടപെട്ട് റദ്ദ് ചെയ്ത് ടെന്‍ഡര്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കും കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും മാത്രം പങ്കെടുക്കാവുന്ന രീതിയില്‍, എ-ക്ലാസ് രജിസ്‌ട്രേഷനുള്ള അക്രഡിറ്റഡ് ഏജന്‍സിക്ക് മാത്രം പങ്കെടുക്കാവുന്ന തരത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ച് സൊസൈറ്റിയെ സഹായിച്ചിട്ടും നേരത്തെ ടെന്‍ഡര്‍ ഇല്ലാതെ 69 കോടിക്ക് ഏറ്റെടുത്ത പണി 54 കോടിയായി ചുരുങ്ങിയിരുന്നു. ഇതേ പണി ഇതിലും കുറഞ്ഞ നിരക്കില്‍ പല കോണ്‍ട്രാക്ടര്‍മാരും ടെന്‍ഡര്‍ നല്‍കിയെങ്കിലും അക്രഡിറ്റഡ് ഏജന്‍സി അല്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു.

ഇത്തരത്തില്‍ കോടതി ഉത്തരവുകളെ മറികടക്കാന്‍ സര്‍ക്കാര്‍ പുതിയ പുതിയ ഉത്തരവുകള്‍ ഇറക്കി സൊസൈറ്റിയെ സഹായിക്കുന്നതിന്റെ പിറകില്‍ വന്‍ അഴിമതിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

Keywords: Kerala, News, Kasaragod, Contractors, Enquiry, Labour society, Contractors Youth wing demanded judicial enquiry 

Post a Comment