Join Whatsapp Group. Join now!

വിദ്യാഭ്യാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ നേരിടും: കോണ്‍ഗ്രസ്

കന്നഡ മീഡിയം വിദ്യാര്‍ഥികളെ ചരിത്രം പഠിപ്പിക്കാന്‍ ഭാഷയറിയാത്ത അധ്യാപകരെ നിയോഗിച്ച വിദ്യാഭ്യാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ നേരിടുമെന്ന് Kerala, News, Udma, Kannada medium, Teachers, posting, Congress, Education, Congress aginst new Education reforms of Education department
ഉദുമ: (my.kasargodvartha.com 14.10.2019) കന്നഡ മീഡിയം വിദ്യാര്‍ഥികളെ ചരിത്രം പഠിപ്പിക്കാന്‍ ഭാഷയറിയാത്ത അധ്യാപകരെ നിയോഗിച്ച വിദ്യാഭ്യാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ നേരിടുമെന്ന് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.

ഉദുമ ഗവ. ഹൈസ്‌കൂളില്‍ പാലക്കാട് സ്വദേശി കെ മാണിക്കനെയും ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂളില്‍ അന്‍വി ഡി ദാസ് എന്ന തിരുവനന്തപുരം സ്വദേശിനിയെയും നിയമിച്ചതിലൂടെ പി എസ് സിയുടെ പിന്‍വാതില്‍ നിയമനമാണ് വീണ്ടും പുറത്തായത്.

ഉദുമ ഗവ. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എത്തിയ അധ്യാപകന്‍ കൂടിക്കാഴ്ചാ സമയത്തുതന്നെ ഭാഷയറിയാത്ത വിവരം ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. കാഴ്ചശക്തിയില്ലാത്തയാളാണ് അദ്ദേഹം. നിയമനത്തിന് ശേഷം കന്നഡ പഠിക്കാന്‍ ദീര്‍ഘകാല അവധിയെടുക്കാമെന്നും അദ്ദേഹം ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞു.

ഭാഷാ ന്യൂനപക്ഷങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന ഈ നെറികേടിനെതിരെ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി വിജയം വരെ സമരം നടത്തും. ഇതിന് മുമ്പും ജില്ലയില്‍ മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള അഞ്ചോളം വിദ്യാലയങ്ങളില്‍ ഭാഷ അറിയാത്തവരെ നിയമിച്ചപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമരം ചെയ്തതിന്റെ ഫലമായാണ് അവരെ മാറ്റി നിയമിച്ചത്.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ അന്‍വര്‍ മാങ്ങാട്, സുകുമാരന്‍ പൂച്ചക്കാട് പി വി ഉദയകുമാര്‍, എന്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, ഭാസ്‌കരന്‍ കായക്കുളം, രാഘവന്‍ വലിയവീട്, പരമേശ്വരന്‍ നായര്‍, ഭാസ്‌കരന്‍ ചാലിങ്കാല്‍, ചന്തുക്കുട്ടി പൊഴുതല, രവീന്ദ്രന്‍ കരിച്ചേരി, രാജന്‍ കെ പൊയിനാച്ചി, വി ബാലകൃഷ്ണന്‍ നായര്‍, അഷ്‌റഫ് ഇംഗ്ലീഷ് എന്നിവര്‍ സംസാരിച്ചു. പ്രമോദ് പെരിയ സ്വാഗതവും വി കണ്ണന്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Udma, Kannada medium, Teachers, posting, Congress, Education, Congress aginst new Education reforms of Education department

Post a Comment