Join Whatsapp Group. Join now!

തൈക്കടപ്പുറത്ത് വിദ്യാര്‍ഥികളുടെ ശുചീകരണം

'സ്വച്ഛതാ ഹീ സേവ' പരിപാടിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം തീരദേശത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി Kerala, News, Nileshwar, Cleaning, School students, Cleaning done by students at thaikadappuram
നീലേശ്വരം: (my.kasargodvartha.com 05.10.2019) 'സ്വച്ഛതാ ഹീ സേവ' പരിപാടിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം തീരദേശത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി. നീലേശ്വരം സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ സയന്‍സ് ക്ലബ് വിദ്യാര്‍ഥികളും അധ്യാപകരും ശുചീകരണത്തില്‍ പങ്കെടുത്തു.

നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് വികാരി ഫാദര്‍ മാത്യു കുഴിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കടലില്‍നിന്നും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ബോട്ടില്‍, ഗ്ലാസ്, കുപ്പികള്‍, ചെരുപ്പ്, മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവ വേര്‍തിരിച്ച് നൂറോളം ചാക്കുകളില്‍ ശേഖരിച്ചു. ഒന്നര ടണ്ണിലധികം വേര്‍തിരിച്ച അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് നഗരസഭാ വാഹനത്തില്‍ പ്ലാന്റില്‍ എത്തിച്ചു.

തുടര്‍ന്നും തീരദേശത്ത് മറ്റ് വാര്‍ഡുകളില്‍ ശുചിത്വ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി സുബൈര്‍ അറിയിച്ചു.

ജെ എച്ച് ഐമാരായ ടി വി രാജന്‍, പി പി സ്മിത എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, കൗണ്‍സിലര്‍മാരായ കെ പ്രകാശന്‍, ടി പി ബീന, വി കെ റഷീദ തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.

Keywords: Kerala, News, Nileshwar,  Cleaning, School students, Cleaning done by students at thaikadappuram

Post a Comment