Join Whatsapp Group. Join now!

ഡോക്ടറേറ്റ് ലഭിച്ച അബൂബക്കര്‍ കുറ്റിക്കോലിന് അനുമോദനം

ചെന്നൈ ആസ്ഥാനമായുള്ള എ പി ജെ അബ്ദുല്‍കലാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഡോക്ടറേറ്റ് ലഭിച്ച സൈഫ് ലൈന്‍ ഗ്രൂപ് എം ഡി അബൂബക്കര്‍ കുറ്റിക്കോലിനെ Gulf, News, Abudhabi, Doctorate, Samastha, Appreciated Aboobacker Kuttikol for securing Doctorate
അബൂദബി: (my.kasargodvartha.com 27.10.2019) ചെന്നൈ ആസ്ഥാനമായുള്ള എ പി ജെ അബ്ദുല്‍കലാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഡോക്ടറേറ്റ് ലഭിച്ച സൈഫ് ലൈന്‍ ഗ്രൂപ് എം ഡി അബൂബക്കര്‍ കുറ്റിക്കോലിനെ നീലേശ്വരം മര്‍കസുദ്ദഅ്‌വതുല്‍ ഇസ്‌ലാമിയ കമ്മിറ്റി അനുമോദിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും നീലേശ്വരം-പള്ളിക്കര ഖാസിയും മര്‍കസുദ്ദഅ്‌വതുല്‍ ഇസ്ലാമിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടുമായ അല്‍ഹാജ് ഇ കെ മഹ്മൂദ് മുസ്‌ലിയാര്‍ അനുമോദന ഫലകം നല്‍കി.

സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പ്രസിഡണ്ട് അഷ്റഫ് സിയാറത്തിങ്കര, ട്രഷറര്‍ മുഹമ്മദ് സ്പിന്നീസ്, യൂസുഫ് ഹാജി അരയില്‍, നാസര്‍ മാണിക്കോത്ത്, സുബൈര്‍ എ വി ഷാര്‍ജ, ഇസ്മായില്‍ ഉദിനൂര്‍, ഷംസുദ്ദീന്‍ കെ എച്ച് കല്ലൂരാവി, കെ ജി ബഷീര്‍ ആറങ്ങാടി, കരീം കൊളവയല്‍, മദനിയ മൊയ്തു, കെ എച്ച് ഖാലിദ് ബല്ലാകടപ്പുറം, അഷ്റഫ് മീനാപ്പീസ്, ഷാഫി സിയാറത്തിങ്കര എന്നിവര്‍ സംബന്ധിച്ചു.


Keywords: Gulf, News, Abudhabi, Doctorate, Samastha, Appreciated Aboobacker Kuttikol for securing Doctorate

Post a Comment