Join Whatsapp Group. Join now!

ആം ആദ്മി പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റി: ഷുക്കൂര്‍ കണാജെ കണ്‍വീനര്‍; മുഹമ്മദലി ഫത്താഹ് ജനറല്‍ സെക്രട്ടറി; ഖാദര്‍ ബെസ്റ്റോ ട്രഷറര്‍

ആം ആദ്മി പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കണ്‍വീനറായി ഷുക്കൂര്‍ കണാജെയെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദലി ഫത്താഹിനെയും Kerala, News, Kasaragod, Aam Aadmi Party, conference, Aam Aadmi Party Kasaragod District office bearers
കാസര്‍കോട്: (my.kasargodvartha.com 27.10.2019) ആം ആദ്മി പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കണ്‍വീനറായി ഷുക്കൂര്‍ കണാജെയെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദലി ഫത്താഹിനെയും ട്രഷററായി ഖാദര്‍ ബെസ്‌റ്റോയെയും തെരഞ്ഞെടുത്തു.

നസീര്‍ കോരിക്കാര്‍, സി എം മുസ്തഫ (ജോയിന്റ് കണ്‍വീനര്‍മാര്‍), റഹീം ബേനൂര്‍, ജലാലുദ്ദീന്‍ ഷിറിയ (ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുല്‍നാസര്‍, അബ്ദുല്‍സലീം ഉദുമ പടിഞ്ഞാര്‍, അഷ്റഫ് കുഞ്ചത്തൂര്‍, സാം ജോസ് കാഞ്ഞങ്ങാട്, അബ്ദുല്ല ബങ്കണ, ഖലീല്‍ കളനാട്, ഹബീബുല്ല തളങ്കര (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

Kerala, News, Kasaragod, Aam Aadmi Party, conference


കാസര്‍കോട് സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തക യോഗം ഷുക്കൂര്‍ കണാജെ ഉദ്ഘാടനം ചെയ്തു. നസീര്‍ കോരിക്കാര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി പ്രതിനിധി ശരീഫ് ചേന്ദമംഗലൂര്‍ സംസാരിച്ചു. ആം ആദ്മി പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്ന പൊതുപ്രവര്‍ത്തകന്‍ സാം ജോസ് കാഞ്ഞങ്ങാടിനെ അദ്ദേഹം തൊപ്പിയണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

മുഹമ്മദലി ഫത്താഹ് സ്വാഗതവും അബ്ദുല്ല ബങ്കണ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Aam Aadmi Party, conference, Aam Aadmi Party Kasaragod District office bearers

Post a Comment