Join Whatsapp Group. Join now!

ടി ഉബൈദ് കാലത്തിന് മുമ്പെ സഞ്ചരിച്ച കര്‍മ്മയോഗി: യഹ്‌യ തളങ്കര

കാലത്തിന് മുമ്പെ സഞ്ചരിച്ച കര്‍മയോഗിയാണ് ടി ഉബൈദ് സാഹിബെന്നും അധ്യാപകനായും സാഹിത്യകാരനായും സാമൂഹ്യപരിഷ്‌കര്‍ത്താവായും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹNews, Kerala, Gulf, Yahya Thalangara on T Ubaid
ദുബൈ: (my.kasargodvartha.com 27.09.2019) കാലത്തിന് മുമ്പെ സഞ്ചരിച്ച കര്‍മയോഗിയാണ് ടി ഉബൈദ് സാഹിബെന്നും അധ്യാപകനായും സാഹിത്യകാരനായും സാമൂഹ്യപരിഷ്‌കര്‍ത്താവായും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സംഭാവനകള്‍  പുതുതലമുറ കൂടുതല്‍ വായിച്ചറിയേണ്ടതുണ്ടെന്നും യഹ്‌യ തളങ്കര. ഇശല്‍ കലാവേദിയുടെ ടി ഉബൈദ് അവാര്‍ഡ് ജേതാവായ യഹ്‌യ തളങ്കരക്ക് ദുബായ് കാസര്‍ക്കോട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച അനുമോദന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉബൈദ് സാഹിബിന്റെ നാമധേയത്തിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ മുഖ്യാഥിതിയായിരുന്നു.

ദുബൈ കെഎംസിസി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജില്ലാ സെക്രട്ടറി സലാം കന്യപ്പാടി, ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍, ഖലീല്‍ പതിക്കുന്നില്‍, ജില്ലാ ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്കം, സലീം ചേരങ്കൈ, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം ഭാരവാഹികളായ സിദ്ദീഖ് ചൗക്കി, സുബൈര്‍ അബ്ദുല്ല, ഷാഫി കാസിവളപ്പില്‍, സഫ്‌വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, മുന്‍സിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ ഹാരിസ് ബ്രദേഴ്‌സ്, അഷ്‌കര്‍ ചൂരി, അസീസ് കമാലിയ, ഹനീഫ് കുമ്പഡാജെ, ലത്തീഫ് മഠത്തില്‍, സര്‍ഫ്രാസ് പട്ടേല്‍, ഗഫൂര്‍ ഊദ്, ഉബൈദ് ചെറൂണി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മണ്ഡലം പ്രസിഡന്റ് നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതവും മണ്ഡലം ട്രഷറര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു. സിദ്ദീഖ് കനിയടുക്കം പ്രാര്‍ത്ഥനയും നടത്തി.

News, Kerala, Gulf, Yahya Thalangara on T Ubaid

Keywords: News, Kerala, Gulf, Yahya Thalangara on T Ubaid 

Post a Comment