കാസര്‍കോട്: (my.kasargodvartha.com 20.09.2019) ഒരുമയുടെയും സ്‌നേഹത്തിന്റെയും വിളംബരമാണ് ആഘോഷങ്ങളില്‍ മുഴങ്ങേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി എന്‍ ഹാരിസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടുക്കളയില്‍നിന്നാണ് സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാഠം പുതിയ തലമുറക്ക് കിട്ടേണ്ടത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മഹത്വം തിരിച്ചറിയുമ്പോഴാണ് നല്ല മനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദ സംഗമം ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കാസര്‍കോട് ജില്ലാ ഓര്‍ഗനൈസിംഗ് കമീഷണര്‍ പി ടി ഉഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ലാ പ്രസിഡന്റ് വി കെ ജാസ്മിന്‍ അധ്യക്ഷത വഹിച്ചു.
ഗീതാ ബാലകൃഷ്ണന്‍, സുലൈഖ മാഹിന്‍, സക്കീന അക്ബര്‍, ഉഷാകുമാരി, രാധാമണി, യമുന, സൗമ്യ ചെമ്മനാട്, റജുല ശംസുദ്ദീന്‍, യാസ്മിന്‍ മുസ്തഫ, ശറഫുന്നിസ ഷാഫി, എം കെ ഷമീറ, സൈനബ മോള്‍, നൂര്‍ ആയിശ, വി പി അസ്മ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി റൈഹാനത്ത് സ്വാഗതവും എം എ സീനത്ത് നന്ദിയും പറഞ്ഞു.
\
Keywords: Kerala, News, Kasaragod, Jamaath-e-islami, womens wing, Jamaat-e-Islami women's wing organized friendly meeting