Join Whatsapp Group. Join now!

കുടുംബ സംഗമം നടത്തി

വൈദ്യര്‍ മുഹമ്മദ് ഉപ്പാപ്പ കുടുംബ സംഗമം നടത്തി. സീതാംഗോളി എ ബി ഹാളില്‍ നടത്തിയ സംഗമത്തില്‍ Kerala, News, Family meet, Seethamgoli, Vaidyar Muhammad Uppappa Family meet conducted
കാസര്‍കോട്: (my.kasargodvartha.com 30.09.2019) വൈദ്യര്‍ മുഹമ്മദ് ഉപ്പാപ്പ കുടുംബ സംഗമം നടത്തി. സീതാംഗോളി എ ബി ഹാളില്‍ നടത്തിയ സംഗമത്തില്‍ ബിന്യമിന്‍ അര്‍ളപദവ് ഖിറാഅത്ത് നടത്തി. അബ്ദുര്‍ റഹ്മാന്‍ അഹ്സനി മുഹിമ്മാത് ഉദ്ഘാടനം ചെയ്തു.

അബ്ദുര്‍ റഹീം സഖാഫി അമ്പേരി അധ്യക്ഷത വഹിച്ചു. ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസിന് എ ബി അബ്ദുല്‍ഖാദര്‍ ഫൈസി നേതൃത്വം നല്‍കി. വെദ്യര്‍ ഉപ്പാപ്പയുടെ മൂന്ന് മരുമക്കളെയും കുടുംബത്തിലുള്ള മതപണ്ഡിതന്മാരെയും ഹാഫിളീങ്ങളേയും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു. ഉപ്പാപ്പയുടെ 96 പേരമക്കള്‍ക്കും അവരുടെ 115 മക്കള്‍ക്കും ഉപഹാരം നല്‍കി.

അബ്ബാസ് ഹാജി ബന്തിയോട്, ഉമ്മര്‍ ബംഗ്‌ളാ, ഷാഫി ബംഗ്‌ളാ, അബ്ദുല്ല ബേക്കല്‍, ഹമീദ് കുണിയ, ലത്തീഫ് ബംഗ്‌ളാ, അബ്ബാസ് ആരിക്കാടി, മൊയ്തീന്‍കുട്ടി, മുഹമ്മദ്, ഇബ്രാഹിം, അബ്ബാസ്, മുഹമ്മദ്, ഷാഫി കീഴൂര്‍, അതീഖ്, കരീം, മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. 

സലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും ഇബ്രാഹിം ബാദുഷ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Family meet, Seethamgoli, Vaidyar Muhammad Uppappa Family meet conducted

Post a Comment