Join Whatsapp Group. Join now!

ദേശീയപാതയുടെ ശോചനീയാവസ്ഥ: യു ഡി എഫ് നാഷനല്‍ ഹൈവേ വിഭാഗം ഓഫീസ് ഉപരോധിച്ചു

ദേശീയപാത അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് Kerala, News, UDF, national highway, damaged, MLA, UDF protest in front of national highway section office
കാസര്‍കോട്: (my.kasargodvartha.com 06.09.2019) ദേശീയപാത അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കാസര്‍കോട് നാഷനല്‍ ഹൈവേ വിഭാഗം ഓഫീസ് ഉപരോധിച്ചു.

ദേശീയപാത അധികൃതര്‍ ജില്ലയോട് കാണിക്കുന്നത് കൊടിയ അനാസ്ഥയാണ്. കാല്‍നടയാത്ര പോലും സാധ്യമാകാത്തവിധം തകര്‍ന്നുകിടക്കുന്ന ദേശീയപാതയിലൂടെയുള്ള ഗതാഗതം നരകതുല്യമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഉറപ്പുകള്‍ ജലരേഖയായി മാറിയ സാഹചര്യത്തിലാണ് സമരത്തിന് മുമ്പോട്ട് വന്നതെന്നും നേതാക്കള്‍ പറഞ്ഞു.

ഉപരോധം മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദലി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ എം കടവത്ത് അധ്യക്ഷത വഹിച്ചു ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ്മാന്‍, കെ. നീലകണ്ഠന്‍, ടി ഇ അബ്ദുല്ല, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള,

എം എച്ച് ജനാര്‍ദനന്‍, കരിവെള്ളൂര്‍ വിജയന്‍, പി എം മുനീര്‍ ഹാജി, അഷ്റഫ് എടനീര്‍, മാഹിന്‍ കേളോട്ട്, ആര്‍ ഗംഗാധരന്‍, കെ ഖാലിദ്, സി ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, പി. അബ്ദുര്‍ റഹ്മാന്‍ ഹാജി, ഇ അബൂബക്കര്‍ ഹാജി, ബീഫാത്തിമ ഇബ്രാഹിം, ഷാഹിന സലീം, സഹീര്‍ ആസിഫ്, എ അഹമ്മദ് ഹാജി, ആര്‍ പി രമേഷ്ബാബു, എം പുരുഷോത്തമന്‍ നായര്‍, പി ഡി എ റഹ്മാന്‍, കെ ബി കുഞ്ഞാമു, ഹനീഫ് ചേരങ്കൈ, ഹാരിസ് ചൂരി, ഖാലിദ് പച്ചക്കാട്, കെ എ അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, കുഞ്ഞി വിദ്യാനഗര്‍, വട്ടയക്കാട് മഹ്മൂദ്, മുനീര്‍ ബാങ്കോട്, ജി നാരായണന്‍, കെ പി നാരായണന്‍, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, നാം ഹനീഫ്, റഫീഖ്, ജമീല അഹമ്മദ്, കമലാക്ഷ സുവര്‍ണ, പി കെ വിജയന്‍, സി ജി ടോണി, വിജയന്‍ കണ്ണീരം, ശശിധരന്‍, വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു.


Keywords: Kerala, News, UDF, national highway, damaged, MLA, UDF protest in front of national highway section office

Post a Comment