കാസര്‍കോട്: (my.kasargodvartha.com 09.09.2019) മലബാറിലെ ജനത ഭക്തിവിശ്വാസങ്ങളോടെ കാണുന്ന തെയ്യം അനുഷ്ഠാനം തെരുവിലും കച്ചവട സ്ഥാപനങ്ങളിലും അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി തീയ്യക്ഷേമസഭ രംഗത്ത്. തീര്‍ത്തും ആചാരബന്ധിതമായ അനുഷ്ഠാനമാണ് തെയ്യമെന്നും കച്ചവടസ്ഥാപനങ്ങളിലോ പൊതുനിരത്തിലോ കോമാളിവേഷം പോലെ കെട്ടിയാടിക്കേണ്ട ഒന്നല്ല, സമുദായങ്ങളുടെ കുലാനുഷ്ഠാനമാണ് തെയ്യമെന്നും തീയ്യക്ഷേമസഭ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഥകളിയോ ഓട്ടന്‍തുള്ളലോ പോലുള്ള ക്ഷേത്രകലയല്ല തെയ്യം. മലാബാറിലെ തറവാടുകളും ക്ഷേത്രങ്ങളും നിലനിര്‍ത്തുന്ന അനുഷ്ഠാനമാണ് തെയ്യം. ഈയടുത്ത ദിവസങ്ങളിലായി എറണാകുളത്തെ ലുലുമാളില്‍ തെയ്യം അവതരിപ്പിച്ചത് വിശ്വാസികളുടെ വന്‍ പ്രതിഷേധനത്തിനിടയാക്കിയിരുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.
മലബാറിലെ സമുദായങ്ങള്‍ പ്രധാനമായും അവരുടെ പൂര്‍വ്വികരെയും കുല ദേവതകളെയുമാണ് തെയ്യത്തിലൂടെ ഭയഭക്തിയോടെ കെട്ടിയാടിക്കുന്നത്. ഇത്തരത്തില്‍ പവിത്രമായ കുലാനുഷ്ഠാനമായ തെയ്യത്തെ കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടി കോമാളിവേഷങ്ങളാക്കി മാറ്റുന്നതിനോട് പ്രതിഷേധിക്കുന്നു. തെയ്യത്തെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് വഴി മലബാറിലെ ജനതയോടും തറവാടുകളോടും സമുദായങ്ങളോടും ചെയ്യുന്ന അവഹേളനമായി വിലയിരിത്തുന്നതായും തീയ്യക്ഷേമസഭ ഭാരവാഹികള്‍ പറഞ്ഞു. ഈ വിഷയത്തെ ഗൗരവമായി കണ്ട് ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ നിന്ന് കച്ചവടസ്ഥാപനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും മാറിനില്‍ണമെന്നും അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും മാനിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തികളുണ്ടായാല്‍ സര്‍ക്കാര്‍ നിയമനടപടി സ്വികരിക്കണമെന്നും തീയ്യക്ഷേമസഭ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ തീയ്യക്ഷേമസഭ ജനറല്‍ കണ്‍വീനര്‍ വിനോദന്‍ തുരുത്തി, ട്രഷറര്‍ ശ്രീരാജ് പാലക്കാട്ട്, ജില്ലാ പ്രസിഡണ്ട് മധുസൂദനന്‍ കുറ്റിക്കോല്‍, ചന്ദ്രന്‍ പാലാര്‍, സൂരജ് യു കെ, പ്രഭാകരന്‍ കുണ്ടൂത്തി, കൃഷ്ണന്‍ തുരുത്തി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Theeya Kshema Sabha about Theyyam
< !- START disable copy paste -->