Join Whatsapp Group. Join now!

'പരമ്പരാഗതമായി കൈമാറിപ്പോന്ന അഹ്‌ലുസ്സുന്നയാണ് ഇസ്‌ലാമിന്റെ യഥാർത്ഥ രൂപം': എസ്.വൈ.എസ് ആദര്‍ശ പാഠശാലക്ക് തുടക്കമായി

പരമ്പരാഗതമായി കൈമാറിപ്പോന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്താണ് ഇസ്‌ലാമിന്റെ Kerala, News, SYS, ideal school, Samastha, SYS ideal school has begun
കാസര്‍കോട്: (my.kasargodvartha.com 12.09.2019) പരമ്പരാഗതമായി കൈമാറിപ്പോന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്താണ് ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപമെന്ന് എസ് വൈ എസ് ആദര്‍ശ പാഠശാല അഭിപ്രായപ്പെട്ടു.

മുഹമ്മദ് നബിയില്‍നിന്ന് സ്വഹാബത്തിലൂടെ കൈമാറിവന്ന അഹ്‌ലുസ്സുന്നയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂര്‍ണമായും മുൻഗാമികൾ ജീവിച്ചതുപോലെ ജീവിക്കുകയാണ് എല്ലാ കാലത്തും വിശ്വാസികള്‍ ചെയ്തിരുന്നത്. അവർ മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം, മറ്റു പ്രാര്‍ത്ഥനകള്‍, ഖബര്‍ സിയാറത്ത്, തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയവയൊക്കെ ചെയ്തിരുന്നു.

അല്ലാഹുവിനെ ഇഷ്ടപ്പെട്ട് ജീവിച്ച മഹാരഥന്മാരുടെ ജീവിത വഴികള്‍ പിന്‍പറ്റി ജീവിക്കലാണ് ഒരു വിശ്വാസിക്ക് ഉത്തമം. വിജയത്തിലേക്കുള്ള വഴി മുന്‍ഗാമികള്‍ കാണിച്ച വഴിയാണ്. സംശയങ്ങള്‍ ഉണ്ടാക്കി വിശ്വാസത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുത്തൻവാദികൾ നടത്തിവരുന്നത്. അതില്‍ സമുദായം വഞ്ചിതരാവരുത്. കാലങ്ങളായി സമുദായം നിലനിര്‍ത്തിപ്പോന്നിരുന്ന നന്മകളെ ഇല്ലാതാക്കാനുള്ള പുത്തന്‍വാദികളുടെ കുത്സിത ശ്രമങ്ങള്‍ക്കെതിരെയാണ് എസ് വൈ എസ് ആദര്‍ശ പാഠശാല നടത്തുന്നത്. അതിന്റെ വിജയത്തിന് മുഴുവന്‍ വിശ്വാസികളും കര്‍മരംഗത്തിറങ്ങണമെന്നും സംഗമം ആവശ്യപ്പെട്ടു.

പറപ്പാടി കോളജില്‍ നടന്ന സംഗമം സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ യു എം അബ്ദുർ റഹ്‌മാൻ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു

എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി വി അബ്ദുസ്സലാം ഭാരിമി ആലംപാടി വിഷയാവതരണം നടത്തി.

എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി. പി എസ് ഇബ്രാഹീം ഫൈസി പള്ളങ്കോട്, ത്വാഹ ജിഫ്രി തങ്ങള്‍ പറപ്പാടി, ഇ പി ഹംസതു സഅദി, സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍, എസ് പി എസ് ആറ്റക്കോയ തങ്ങള്‍ മുട്ടത്തൊടി, എസ് പി സ്വലാഹുദ്ദീന്‍ മൊഗ്രാല്‍പുത്തൂര്‍, അഷ്‌റഫ് മിസ്ബാഹി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹാരിസ് ദാരിമി ബെദിര, മജീദ് ദാരിമി പൈവളിക, യു സഅദ് ഹാജി, ഹംസ ഹാജി പള്ളിപ്പുഴ, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, ഹാഷിം ദാരിമി ദേലംപാടി, കജ മുഹമ്മദ് ഫൈസി, അഷ്‌റഫ് ഫൈസി കമ്പാര്‍, ബദ്‌റുദ്ദീന്‍ ചെങ്കള, ഹമീദ് ഹാജി പറപ്പാടി, ഹനീഫ് ദാരിമി, അബ്ദുര്‍ റഹ്മാന്‍ ഫൈസി ചൗക്കി, റസാഖ് ഹുദവി, നൗഫല്‍ ഫൈസി, റഫീഖ് ദാരിമി എരിയാല്‍, എം എ ഖലീല്‍ ഹിദായത്ത് നഗര്‍, മുല്‍ക്കി അബ്ദുല്ല മൗലവി, സി അബ്ദുല്ലക്കുഞ്ഞി ചാല, റഊഫ് ബാവിക്കര തുടങ്ങിയവര്‍ സംസാരിച്ചു.



Keywords: Kerala, News, SYS, ideal school, Samastha, SYS ideal school has begun

Post a Comment