ഉദുമ: (my.kasargodvartha.com 16.09.2019) ഹിന്ദി ഭാഷ അടിച്ചേല്‍പിച്ച് ഇന്ത്യയുടെ ബഹുമുഖങ്ങളായ സാംസ്‌കാരിക ധാരകളെയും വ്യത്യസ്ത ചിന്താപദ്ധതികളെയും തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ കുത്സിത ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കണമെന്നും പി എസ് സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്നും പുരോഗമന കലാ സാഹിത്യസംഘം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
പാലക്കുന്ന് അംബികാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമ്മേളനം ഡോ. എ എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി വി കെ പനയാല്‍ സംഘടനാ റിപ്പോര്‍ട്ടും എസ് വി അശോക് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഒ നാരായണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എം കുമാരന്‍, വിനോദ്കുമാര്‍ പെരുമ്പള, ജി അംബുജാക്ഷന്‍, അബ്ബാസ് പാക്യാര എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ വി ആര്‍ ഗംഗാധരന്‍ സ്വാഗതവും സി കെ ശശി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എസ് വി അശോക് കുമാര്‍ (പ്രസിഡന്റ്), പി വി കെ അരമങ്ങാനം, ഗോവിന്ദന്‍ അരവത്ത് (വൈസ് പ്രസിഡന്റ്), അബ്ബാസ് പാക്യാര (സെക്രട്ടറി), സി കെ ശശി, ഒ നാരായണന്‍ (ജോയിന്റ് സെക്രട്ടറി).
Keywords: Kerala, News, Kasaragod, Purogamana Kala Sahithya Sangam, conference, Udma Area, Purogamana Kala Sahithya Sangam conference conducted