Join Whatsapp Group. Join now!

സര്‍ക്കാര്‍ മണ്ണെണ്ണ നല്‍കുന്നില്ല; മത്സ്യത്തൊഴിലാളികളുടെ ജീവിതം നടുക്കടലില്‍

സര്‍ക്കാര്‍ മണ്ണെണ്ണ നല്‍കാതായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം നടുക്കടലിലായി. Kerala, News, Not Distributed kerosene: fishermen in trouble
കാസര്‍കോട്: (my.kasargodvartha.com 03.09.2019) സര്‍ക്കാര്‍ മണ്ണെണ്ണ നല്‍കാതായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം നടുക്കടലിലായി. മത്സ്യബന്ധന മേഖലയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ മണ്ണെണ ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരുന്നില്ലെന്ന് അഖില കേരള ധീവരസഭ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി.

മത്സ്യബന്ധന മേഖലയില്‍ 25 കുതിരശക്തിയുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന് ആദ്യകാലങ്ങളില്‍ ഒരു മണ്ണെണ പെര്‍മിറ്റിന് 500 ലിറ്റര്‍ മണ്ണെണ്ണയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാറിന്റെ നയവൈകല്യം മൂലം ലഭിക്കുന്നത് വെറും 64 ലിറ്റര്‍ മണ്ണെണ മാത്രമാണ്.

മണ്ണെണ്ണ ലഭ്യത സംസ്ഥാനത്ത് കുറയുന്നതിന് കേന്ദ്രസര്‍ക്കാറിനെയാണ് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യം നിറവേറ്റേണ്ടത് പെര്‍മിറ്റ് നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാണെന്ന് ധീവരസഭ പ്രവര്‍ത്തക സമിതി വ്യക്തമാക്കി.

പരമ്പരാഗത തൊഴില്‍ മേഖലയായ മത്സ്യബന്ധനം വികലമായ സംസ്ഥാന സര്‍ക്കാര്‍ നയംമൂലം മത്സ്യത്തൊഴിലാളികളുടെ ജീവിതം നടുക്കടലില്‍ തള്ളുന്ന വിധത്തിലാണ് എല്ലാ കാര്യങ്ങളിലും തീരുമാനമുണ്ടാക്കുന്നത്.

മുന്‍ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ പ്രശ്‌നം പരിഹരിക്കുന്നതിന് മത്സ്യഫെഡ് വഴി നല്‍കുന്ന മണ്ണെണ്ണ ലിറ്ററിന് 50 രൂപയില്‍ കൂടുതല്‍ ഈടാക്കില്ലെന്ന തീരുമാനത്തില്‍ 100 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി മത്സ്യഫെഡില്‍ മണ്ണെണ ബാങ്കുകള്‍ സ്ഥാപിച്ച് വിതരണം ചെയ്തിരുന്നു.

മത്സ്യഫെഡ് വഴി മണ്ണെണ ഇപ്പോള്‍ ലഭിക്കുന്നത് 71.59 രൂപയ്ക്കാണെന്നത് ധീവരസഭ ചൂണ്ടിക്കാട്ടുന്നു.

മണ്ണെണ പെര്‍മിറ്റ് മുഖാന്തിരം സിവില്‍ സപ്ലൈസില്‍നിന്ന് ലഭിക്കുന്ന മണ്ണെണ്ണക്ക് നല്‍കേണ്ടത് വെറും 43 രൂപയായിരിക്കുമ്പോഴാണ് മത്സ്യഫെഡ് ഇരട്ടിയോളം തുക ഈടാക്കുന്നത്.

മത്സ്യത്തൊഴിലാളികളെ കടബാധ്യതയിലേക്ക് തള്ളിവിടുന്ന തീരുമാനം മാറ്റി പ്രത്യേക പാക്കേജ് ഉണ്ടാക്കി മാസം 300 ലിറ്റര്‍ മണ്ണെണ്ണയെങ്കിലും നല്‍കുന്ന സഹചര്യമുണ്ടാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ബഡിതമാകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

യോഗം ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് യു എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എസ് സോമന്‍ അധ്യക്ഷത വഹിച്ചു. കെ മനോഹരന്‍, മുട്ടത്ത് രാഘവന്‍, കെ രാജേഷ്, സുകുമാരന്‍ വെങ്ങാട്, മാടായി കുഞ്ഞിരാമന്‍ മാസ്റ്റര്‍, തമ്പാന്‍ കോട്ടപ്പുറം, രതീഷ് ബേക്കല്‍, രജിനി കടവത്ത്, മുരളീധരന്‍ എ വി എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, News, Not Distributed kerosene: fishermen in trouble

Post a Comment