Join Whatsapp Group. Join now!

എന്‍ എ അബൂബക്കര്‍ ഹാജിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍

അബൂബക്കര്‍ ഹാജി (ഔക്കര്‍ച്ച)യെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എനിക്ക് അറിയാമായിരുന്നു. അബൂബക്കര്‍ ഹാജി ആര്‍ട്ടിസ്റ്റ് കുല്‍സു അബ്ദുല്ലയുടെ Kerala, Article, N.A. Aboobacker haji, death, N.A. Aboobacker haji no more
അനുസ്മരണം/എ ബെണ്ടിച്ചാല്‍

(my.kasargodvartha.com 26.09.2019) അബൂബക്കര്‍ ഹാജി (ഔക്കര്‍ച്ച)യെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എനിക്ക് അറിയാമായിരുന്നു. അബൂബക്കര്‍ ഹാജി ആര്‍ട്ടിസ്റ്റ് കുല്‍സു അബ്ദുല്ലയുടെ അമ്മാവന്‍ എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ അടുക്കുകയും, പല കഥകളും എന്നോട് അബൂബക്കര്‍ ഹാജി പറയുകയും ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ മക്കയില്‍ (സൗദി അറേബ്യ) ആയിരുന്നപ്പോള്‍ കഅ്ബാലയം കഴുകാന്‍ കിട്ടിയ ഭാഗ്യത്തെക്കുറിച്ച് പറഞ്ഞതാണ് പ്രധാനപ്പെട്ടത്.

ഒരിക്കല്‍ അബൂബക്കര്‍ ഹാജി എന്നോട് പറഞ്ഞു: 'നിന്‍ക്ക് പേപ്പറുകാര് ആയിറ്റ് നല്ല അടുപ്പല്ലെ, എന്റെ ഒരു ഫോട്ടോ ഒന്ന് പേപ്പറില് വന്ന്റ്റ് കാണാന്‍ എനക്ക് വലിയൊരു ആശ; നീ, വിചാരിച്ചാല്‍ അത് നടക്കും' ഞാന്‍ അബൂബക്കര്‍ ഹാജി എന്നോട് പറഞ്ഞ കാര്യത്തെക്കുറിച്ച് ചിന്തിച്ചുനോക്കി. അപ്പോള്‍ എന്റെ മനസില്‍ ഒരു കാര്യം തെളിഞ്ഞു. അത് അബൂബക്കര്‍ ഹാജി ചട്ടഞ്ചാല്‍ മദ്രസയില്‍ പഠിക്കുന്ന ചെറിയ കുട്ടികളെ കൈ പിടിച്ച് റോഡ് മുറിച്ചുകടത്തുന്ന രംഗമായിരുന്നു. ഞാനീ കഥ കാസര്‍കോട്ടെ ഒരു സായാഹ്ന പത്ര ഉടമയോട് പറഞ്ഞു.

പത്രം ഉടമ എന്നോട് പറഞ്ഞു: അബൂബക്കര്‍ ഹാജി കുട്ടികളെ കൈപിടിച്ച് റോഡ് മുറിച്ചുകടത്തുന്ന ഒരു ഫോട്ടോയും ഒരു കുറിപ്പും എഴുതിക്കൊടുക്കാന്‍. അത് പ്രകാരം ഫോട്ടോയും കുറിപ്പും ഞാന്‍ കൊടുക്കുകയും ചെയ്തു. രണ്ട് മാസം കഴിഞ്ഞിട്ടും വാര്‍ത്ത സായാഹ്ന പത്രത്തില്‍ വന്നില്ല. ക്ഷുഭിതനായ ഞാന്‍ സായാഹ്ന പത്ര ഉടമയില്‍നിന്നും ഫോട്ടോയും കുറിപ്പും തിരിച്ചുവാങ്ങി ചന്ദ്രിക പത്രത്തിന്റെ ലേഖകന്‍ ഉദുമ അബ്ദുല്ലക്കുഞ്ഞിയുടെ പക്കല്‍ കൊടുക്കുകയും അടുത്ത ദിവസത്തെ ചന്ദ്രിക പത്രത്തില്‍ വാര്‍ത്ത വരികയും ചെയ്തു.

ഇതോടെ അബൂക്കര്‍ ഹാജിക്ക് എന്നോട് മതിപ്പ് കൂടുകയും ചെയ്തു. നേരില്‍ കണ്ടുമുട്ടുമ്പോള്‍ 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞുകൊണ്ട് സുഖവിവരം അന്വേഷിക്കാന്‍ ഇനി അബൂബക്കര്‍ ഹാജി (ഔക്കര്‍ച്ച) ഇല്ലെന്നുള്ള സത്യം മനം നീറ്റുന്നു.

Keywords: Kerala, Article, N.A. Aboobacker haji, death, N.A. Aboobacker haji no more

Post a Comment