Join Whatsapp Group. Join now!

ജീവിതശൈലീ രോഗങ്ങള്‍ കുറവ് അധ്യാപകരില്‍; 142 പേരില്‍ അഞ്ചുപേര്‍ക്ക് രക്തസമ്മര്‍ദവും രണ്ടുപേര്‍ക്ക് പ്രമേഹവും

നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ് ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുംവേണ്ടി Kerala, News, Kasaragod, School, camp, Chengala, PHC, Lifestyle diagnostic camp conducted
വിദ്യാനഗർ: (my.kasargodvartha.com 27.09.2019) നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ് ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുംവേണ്ടി ചെങ്കള പ്രാഥമിക ആരോഗ്യകേന്ദ്രം സംഘടിപ്പിച്ച ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പില്‍ അധ്യാപകരില്‍ ജീവിതശൈലീ രോഗങ്ങള്‍ കുറവാണെന്ന് കണ്ടെത്തി.

ക്യാമ്പില്‍ പങ്കെടുത്ത 145 പേരെ പരിശോധിച്ചപ്പോള്‍ ഏഴുപേര്‍ക്ക് മാത്രമാണ് ബി പിയും ഷുഗറും കണ്ടെത്തിയത്. രോഗികള്‍ മൂന്ന് ശതമാനം മാത്രം. മറ്റു സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ ക്യാമ്പുകളില്‍ ഇത് 32 ശതമാനമായിരുന്നു.

അധ്യാപകര്‍ ജീവിതശൈലിയില്‍ മാറ്റം വരുത്താത്തതാണ് കാരണം. മദ്യപാനം, പുകവലി എന്നിവ തീരെയില്ലെന്നും കണ്ടെത്തി. വ്യായാമം, ചിട്ടയായ ആഹാരം എന്നിവ കൃത്യമായി ചെയ്യുന്നതായും ക്യാമ്പിന്റെ ഭാഗമായി നടത്തിയ കൗണ്‍സിലിംഗില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടു.

സ്‌കൂളിലെ 200ഓളം ജീവനക്കാര്‍ക്കുവേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജില്ലാ കലക്ടര്‍ ഡോ. സജിത്ത്ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫിസര്‍ ഷമീമ തന്‍വീര്‍ ക്ലാസെടുത്തു.

പ്രിന്‍സിപ്പല്‍ മുഹമ്മദലി, ഹെഡ്മാസ്റ്റര്‍ കുസുമം ജോണ്‍, പി ടി എ പ്രസിഡന്റ് സി ഹസൈനാര്‍, സ്റ്റാഫ് സെക്രട്ടറി അശോകന്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്‌റഫ് സ്വാഗതം പറഞ്ഞു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അഫീസ് ഷാഫി, കെ എസ് രാജേഷ്, ജെ പി എച്ച് എന്‍മാരായ ജലജ, കൊച്ചുറാണി, മഞ്ജുഷ, സബീന, ആശമോള്‍ ആശ പ്രവര്‍ത്തകരായ ശശികല, ഭവാനി, നൂര്‍ജഹാന്‍, ഷര്‍മിള ,അംബിക എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.




Keywords: Kerala, News, Kasaragod, School, camp, Chengala, PHC, Lifestyle diagnostic camp conducted

Post a Comment