Join Whatsapp Group. Join now!

'കല്‍മാടി വയല്‍ കാര്‍ഷികയോഗ്യമാക്കണം'

കാസര്‍കോട് കടപ്പുറം കുദിര്‍പള്ളം വഴി ഒഴുകുന്ന കല്‍മാടി തോട് വൃത്തിയാക്കി കല്‍മാടി വയല്‍ കാര്‍ഷികയോഗ്യമാക്കണമെന്ന് Kerala, News, Kasargod, KSKTU, Area conference, Uliyathadka, KSKTU Kasaragod area conference
ഉളിയത്തടുക്ക: (my.kasargodvartha.com 19.09.2019) കാസര്‍കോട് കടപ്പുറം കുദിര്‍പള്ളം വഴി ഒഴുകുന്ന കല്‍മാടി തോട് വൃത്തിയാക്കി കല്‍മാടി വയല്‍ കാര്‍ഷികയോഗ്യമാക്കണമെന്ന് കെ എസ് കെ ടി യു കാസര്‍കോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

നെല്ലിക്കുന്ന് കടപ്പുറം ഹാര്‍ബറിന് സമീപത്തുകൂടി കടലില്‍ ചേരുന്ന തോടാണിത്. ആശുപത്രി മാലിന്യങ്ങളും നഗരത്തിലെ മറ്റ് സ്ഥാപനങ്ങളുടെ മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളുമെല്ലാം തള്ളുന്നത് ഈ തോട്ടിലാണ്. തോടിന്റെ കരകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വേലിയേറ്റ സമയത്ത് കടല്‍വെള്ളം കയറുന്നതിനാല്‍ ഉപ്പു കാരണം കൃഷിയും നശിക്കുന്നു.

ഉളിയത്തടുക്ക എം കെ കൃഷ്ണന്‍ നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കെ വി ബല്‍രാജ് രക്തസാക്ഷി പ്രമേയവും പി എം രവീന്ദ്രന്‍ അനുശോചന പ്രമേയവും സി വി കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി കെ രാജന്‍, ജില്ലാ ട്രഷറര്‍ കെ കണ്ണന്‍ നായര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പള്ളിക്കൈ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: സി വി കൃഷ്ണന്‍ (പ്രസിഡന്റ്), കെ വി ബല്‍രാജ്, കെ എസ് റീന (വൈസ് പ്രസിഡന്റ്), എം കെ രവീന്ദ്രന്‍ (സെക്രട്ടറി), ഒ സന്തോഷ്‌കുമാര്‍, എ ബേബി (ജോയിന്റ് സെക്രട്ടറി).


Keywords: Kerala, News, Kasargod, KSKTU, Area conference, Uliyathadka, KSKTU Kasaragod area conference

Post a Comment