കാസറഗോഡ്:(www.kasargodvartha.com 09/08/2019) കഴിഞ്ഞ ദിവസം കാറിനു മുകളില്‍ മരം വീണു മരിച്ച ആദൂര്‍ കുണ്ടാറിലെ സാജിദിന്റെ കുടുംബത്തിന് വീട് വെച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, ഗുരുതരമായ പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന്റെ ചികിത്സാ സഹായം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹ്യുമന്‍ റൈറ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ (HRPM) ജില്ലാ കമ്മിറ്റി സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.എച്ച്.ആര്‍.പി. എം. സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, മീഡിയ വിഭാഗം സംസ്ഥാന കണ്‍വീനര്‍ മന്‍സൂര്‍ മല്ലത്ത് എന്നിവര്‍ സാജിദിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു.
5സെന്റ് സ്ഥലത്തു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലാണ് സാജിതും കുടുംബവും കഴിഞ്ഞിരുന്നത്. മാതാവും ജേഷ്ഠനും അടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു സാജിദ്. ഏത് നിമിഷവും നിലം പൊത്താം എന്ന അവസ്ഥയിലുള്ള സാജിദിന്റെ വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, Treatment, Injured, Petition, Government should give house to Sajid's family in Kundar; Human Rights Protection mission