കാസര്‍കോട്: (my.kasargodvartha.com 04.09.2019) സ്വകാര്യ ബീഡി രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ 2017-18 വര്‍ഷത്തെ ബോണസ് 29.66 രൂപ പൂര്‍ണമായും വിതരണം ചെയ്യണമെന്ന് ബീഡിത്തൊഴിലാളി യൂണിയന്‍ (സിഐടിയു) കാസര്‍കോട് താലൂക്ക് കമ്മിറ്റി ബീഡി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. ഭാരത് ബീഡി, ടെലിഫോണ്‍ ബീഡി എന്നീ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പല കോണ്‍ട്രാക്ടര്‍മാരും ബോണസ് പൂര്‍ണമായും വിതരണം ചെയ്യാന്‍ തയാറാകുന്നില്ല.
ബോണസും ലീവ് ശമ്പളവും ഉള്‍പ്പെടുത്തി 29.66 രൂപ ബോണസ് വിതരണം ചെയ്യുന്നതിനുവേണ്ടി ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് തീരുമാനം കോണ്‍ട്രാക്ടര്‍മാരെകൊണ്ട് നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് തയാറാകണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ലളിത അധ്യക്ഷത വഹിച്ചു കെ ഭാസ്‌കരന്‍, കെ കുഞ്ഞിരാമന്‍, വി സുരേന്ദ്രന്‍, എം സരോജിനി, ടി ജാനകി, ജയന്തി ചെര്‍ക്കള, ഭവാനി എന്നിവര്‍ സംസാരിച്ചു. എ നാരായണന്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Bonus should be distributed completely, beedi workers union