കാസര്‍കോട്: (my.kasargodvartha.com 06.09.2019) പ്രൈമറി ഭാഷാധ്യാപക യോഗ്യതയായ ഡി എഡ് അറബിക് കോഴ്‌സിന് ജില്ലയില്‍ പഠനകേന്ദ്രം അനുവദിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിനും നിവേദനം നല്‍കി.
നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സാധ്യതയുള്ള കോഴ്‌സിന് സംസ്ഥാനത്ത് ആകെ മൂന്ന് സെന്ററും 150 സീറ്റുകളും മാത്രമാണ് അനുവദിക്കപ്പെട്ടത്. ഇത് കാസര്‍കോട് ഉള്‍പ്പെടെ പല ജില്ലകളിലും അറബി ഭാഷാ അധ്യാപകരാവാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള പഠനാവസരം നഷ്ടപ്പെടുത്തും. കാസര്‍കോട് ഡയറ്റില്‍ സെന്റര്‍ അനുവദിച്ചാല്‍ ഇതിന് പരിഹാരം കാണാന്‍ കഴിയും. വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് കെ എ ടി എഫ് ആവശ്യപ്പെട്ടു.
ഹയര്‍സെക്കന്‍ഡറി കണ്‍വീനര്‍ അബ്ദുല്‍ഖാദര്‍ ചേറൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യഹ്‌യാ ഖാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ ഹുദവി ചെര്‍ക്കള, ട്രഷറര്‍ വി പി താജുദ്ദീന്‍, ഭാരവാഹികളായ സലീം ബേക്കല്‍, ടി കെ ബഷീര്‍ കുമ്പള, മുഹമ്മദലി പൈക്ക, ബി എച്ച് നൗഷാദ്, യൂസുഫ് കുമ്പള, അബ്ദുല്‍സലാം, ഹഫീസ് പാടി, മമ്മൂട്ടി ചിത്താരി, ശഫീഖത്ത് ടീച്ചര്‍, നസീമ ടീച്ചര്‍, ഹസന്‍ ഇരിയ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Kerala, News, arabic, kasaragod DIET, center, teachers, course, Arabic D.L.Ed center should be allowed in Kasaragod DIET