കാസര്‍കോട്: (my.kasargodvartha.com 17.09.2019) ഏതൊരു വെല്ലുവിളി വന്നാലും നെഞ്ചുറപ്പോടെ നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന മേഖലയില്‍ അസാധ്യമെന്ന വാക്കില്ലെന്നും ഭാരതത്തിന്റെ വികസനം മാത്രം സ്വപ്നം കാണുന്ന നരേന്ദ്ര മോദിയുടെ നയങ്ങളോട് ഇപ്പോള്‍ പ്രതിപക്ഷവും യോജിപ്പ് പ്രകടിപ്പിക്കുന്നുവെന്നത് അദ്ദേഹത്തിനുള്ള അംഗീകാരമാണെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാം ജന്മദിനത്തോടനുബന്ധിച്ച് ബി ജെ പി സെപ്തംബര്‍ 14 മുതല്‍ 20 വരെ ആചരിക്കുന്ന സേവാസപ്താഹ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം കന്യപ്പാടി ആശ്രയ വൃദ്ധാശ്രമത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ആശ്രമവാസികള്‍ക്ക് ഭക്ഷണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
ബി ജെ പി സംസ്ഥാന സമിതി അംഗം പി സുരേഷ്‌കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, സവിത ടീച്ചര്‍, രാമപ്പ മഞ്ചേശ്വരം, ബി ജെ പി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, കൃഷ്ണ മണിയാണി മോളെയാര്‍, ആശ്രയ ആശ്രമം ട്രസ്റ്റി ഗണേശ കൃഷ്ണ അളക്കേ, സേവാ പ്രമുഖ് രമേശ് എന്നിവര്‍ സംസാരിച്ചു.
ബി ജെ പി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഡി ശങ്കര സ്വാഗതവും ആശ്രയ ആശ്രമം ട്രസ്റ്റി ശ്രീകൃഷ്ണ ഭട്ട് പുടുക്കോളി നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasargod, BJP, District committe, Prime Minister, Birthday, Adv. Sreekanth about Modi