Join Whatsapp Group. Join now!

തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ '75 മേറ്റ്‌സ്' ഗ്രീന്‍ കാസര്‍കോട് പദ്ധതിക്ക് തുടക്കമായി; വൃക്ഷതൈ നടീലിന്റെ ഉദ്ഘാടനം കലക്ടര്‍ നിര്‍വ്വഹിച്ചു

തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ '75 മേറ്റ്‌സ്' ഗ്രീന്‍ കാസര്‍കോട് പദ്ധതിക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ Kerala, News, Thalangara Muslim School '75 mates' Green Kasaragod Project started
കാസര്‍കോട്: (my.kasargodvartha.com 30.08.2019) തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ '75 മേറ്റ്‌സ്' ഗ്രീന്‍ കാസര്‍കോട് പദ്ധതിക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി കെ എസ് ടി പി റോഡിന്റെ ഇരുവശവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കലക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍വ്വഹിച്ചു. 'മരം ഒരു വരം' ബ്രോഷറിന്റെ പ്രകാശനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു.


ചടങ്ങില്‍ '75 മേറ്റ്‌സ്' ചെയര്‍മാന്‍ ടി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി ടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, നഗരസഭ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല എന്നിവര്‍ തൈകള്‍ നട്ടു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, കൗണ്‍സിലര്‍മാരായ റംസീന റിയാസ്, സിയാന ഹനീഫ്, പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി എ ഷാഫി, മുന്‍ നഗരസഭ ചെയര്‍മാന്‍ എസ് ജെ പ്രസാദ്, മസ്ജിദ് ഹസനതുല്‍ ജാരിയ ഇമാം അതീഖ് റഹ് മാന്‍ ഫൈസി, രാജേഷ് കുമാര്‍ മാസ്റ്റര്‍, കറമുല്ല ഹാജി, കെ എസ് അന്‍വര്‍ സാദത്ത്, കുഞ്ഞഹ് മദ് മാസ്റ്റര്‍, സി എല്‍ ഹമീദ്, പി എസ് ഹമീദ്, എരിയാല്‍ ഷരീഫ്, എം എ ലത്വീഫ്, ബി യു അബ്ദുല്ല, ടി എ മജീദ്, മുസ്തഫ, ഫത്താഹ്, ഹമീദ് ചേരങ്കൈ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ഉസ്മാന്‍ മാസ്റ്റര്‍, ഗഫൂര്‍ തളങ്കര, സലാം, എം എ അഹ് മദ്, ടി എ ഷരീഫ്, ടി കെ ഖാലിദ്, കബീര്‍ പി എം, ഹസന്‍, അബ്ദുല്ല ചെമ്മനാട്, സുലൈമാന്‍ കെ കെ, ഷുക്കൂര്‍ എ എച്ച്, ബാവിക്കര ഇബ്രാഹിം, എ എച്ച് ബഷീര്‍, സുലൈമാന്‍ കെ കെ, ഫാറൂഖ് ഖാസ്മി, കാപ്പില്‍ ഷരീഫ് തുടങ്ങി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ് ഭാരവാഹികളും മറ്റ് സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു. ടി എ ഖാലിദ് സ്വാഗതവും കെ എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ വെച്ച് മെഗാമെഡിക്കല്‍ ക്യാമ്പില്‍ സഹകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Related News:
ഗ്രീന്‍ കാസര്‍കോട് പദ്ധതിയുമായി തളങ്കര മുസ്ലിം സ്‌കൂള്‍ '75 മേറ്റ്‌സ്'; കെ എസ് ടി പി റോഡിന്റെ ഇരുവശവും വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thalangara Muslim School '75 mates' Green Kasaragod Project started
  < !- START disable copy paste -->

Post a Comment