Join Whatsapp Group. Join now!

സോഷ്യല്‍ മീഡിയ രംഗത്തുള്ളവര്‍ ഒരുമിച്ച കെ.എല്‍ 14 സൈബരീദ്-2019 വേറിട്ട അനുഭവമായി

ജില്ലയിലെ ഗ്രീന്‍ സൈബര്‍ മീറ്റായ കെ.എല്‍ 14 സൈബരീദ് സംഗമം Gulf, Kerala, News, social media workers conduted KL 14 cybereid cultural fest
ദുബൈ: (my.kasargodvartha.com 13.08.2019) ജില്ലയിലെ ഗ്രീന്‍ സൈബര്‍ മീറ്റായ കെ.എല്‍ 14 സൈബരീദ് സംഗമം വേറിട്ട അനുഭവമായി. പെരുന്നാള്‍ ദിവസം ദുബൈ ദേരയിലാണ് പരിപാടി നടന്നത്.
ബലി പെരുന്നാളിന്റെ ത്യാഗ സ്മരണകളും നാട്ടിലെ പ്രളയക്കെടുതികള്‍മൂലം ദുരിതം അനുഭവിക്കുന്നവരുടെ സങ്കടങ്ങളും അയവിറക്കിയ സംഗമം പ്രാര്‍ത്ഥനാ സദസ്സായി മാറി. ജോലിത്തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയ രംഗത്ത് യു എ ഇയില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളവരാണ് ഒരു കുടക്കീഴില്‍ അണിനിരന്നത്.

സൈബരീദ്-2019 പരിപാടി ഹസ്സന്‍ കുദുവയുടെ അധ്യക്ഷതയില്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. വര്‍ത്തമാന കാലത്ത് സൈബര്‍ രംഗത്തെ സജീവതക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരിക്കണം സോഷ്യല്‍ മീഡിയാ ഇടപെടലുകളുണ്ടാവേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്ക മുഖ്യപ്രഭാഷണം നടത്തി. ജീലാനി മൊഗ്രാല്‍പുത്തൂര്‍, ഖലീല്‍ ബദിയടുക്ക, സുബൈര്‍ പള്ളിക്കല്‍, ഹമീദ് ചൗക്കി, ഖാദര്‍ ഉളുവാര്‍, സിദ്ദീഖ് ചൗക്കി, സുഹൈല്‍ കോപ്പ, മുഹമ്മദ്കുഞ്ഞി ചെമ്പരിക്ക, ഉപ്പി കല്ലങ്കൈ, ബി എച്ച് അഹ്മദ് സലീം, ബി എച്ച് ഹനീഫ് കട്ടക്കാല്‍, അഹ്മദ് ശരീഫ്, ഇല്യാസ് ബെല്ല, ഖാദര്‍ തുപ്പക്കല്‍, തത്തു തല്‍ഹത് തുടങ്ങി ഗ്രീന്‍ സൈബര്‍ രംഗത്തുള്ളവര്‍ സംസാരിച്ചു. ശക്കീര്‍ കുരിക്കള്‍ അനുസ്മരണ ഗാനം ആലപിച്ചു. നാസര്‍ കുംബടാജെ ഖിറാഅത്ത് നടത്തി. വൈ ഹനീഫ കുംബടാജെ സ്വാഗതവും ഷമീം ബേക്കല്‍ നന്ദിയും പറഞ്ഞു.





Keywords: Gulf, Kerala, News, social media workers conduted KL 14 cybereid cultural fest

Post a Comment