Join Whatsapp Group. Join now!

വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ്; ഡോക്ടര്‍മാരുടെ ദേശീയ സമരത്തിന്റെ ഭാഗമായി ഐ എം എ കാസര്‍കോട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഭാരതത്തില്‍ മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിനെതിരെ നടത്തിയ ഡോക്ടര്‍മാരുടെ ദേശീയ സമരത്തിന്റെ Kerala, News, Protest meet conducted by IMA Kasaragod
കാസര്‍കോട്: (my.kasargodvartha.com 01.08.2019) ഭാരതത്തില്‍ മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിനെതിരെ നടത്തിയ ഡോക്ടര്‍മാരുടെ ദേശീയ സമരത്തിന്റെ ഭാഗമായി കാസര്‍കോട് ഐ എം എയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ഐ എം എ ജില്ലാ കോഡിനേറ്റര്‍ ഡോ. സി എച്ച് ജനാര്‍ദന നായക്ക് ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ഒ പി പരിശോധന ബഹിഷ്‌കരിച്ചു.

ഡോ. ഷാന്‍ ബോഗ്, ഡോ. ആനന്ദ് കാമത്ത്, ഡോ. നബീസ, ഡോ. മുഹമ്മദ് കുഞ്ഞി, ഡോ. ഗൗതം കുളമാവ്വ, ഡോ. ദിവാകര്‍ റായ്, ഡോ. കുഞ്ഞിരാമന്‍, ഡോ. ആമിന മുണ്ടോള്‍, ഡോ. ബി എസ് റാവു, ഡോ. മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഐ എം എ ജില്ലാ പ്രസിഡന്റ് ഡോ നാരായണ പ്രദീപ് സ്വാഗതവും ഡോ. പ്രസാദ് മേനോന്‍ നന്ദിയും പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Protest meet conducted by IMA Kasaragod 
  < !- START disable copy paste -->

Post a Comment