ബോവിക്കാനം: (my.kasargodvartha.com 21.08.2019) പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 10 സെന്റ് ഭൂമി ദാനം ചെയ്ത് മാതൃകയായ മുളിയാര്‍ സി എച്ച് സിയിലെ പാലിയേറ്റീവ് നഴ്‌സ് പ്രിയ കുമാരിയെ മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം
അനീസ മന്‍സൂര്‍ മല്ലത്ത് ആദരിച്ചു. കുറ്റിക്കോല്‍ സ്വദേശിയായ പ്രിയ കുമാരി കെ എസ് ഇ ബി കുറ്റിക്കോല്‍ ജീവനക്കാരന്‍ എം രവീന്ദ്രന്‍ നായരുടെ ഭാര്യയാണ്. വിദ്യാര്‍ത്ഥികളായ അര്‍ച്ചന ആര്‍ നായര്‍, തേജസ് മക്കളാണ്.
അനുമോദന പരിപാടിയില്‍ ശരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ഉഷ, മാധവന്‍ നമ്പ്യാര്‍, വേണുകുമാര്‍ മാസ്റ്റര്‍, പൊന്നപ്പന്‍, വിനോദ് തെക്കെപ്പള്ള, ലക്ഷ്മി, ഗീത ഭജനമന്ദിരം, രാമന്‍ തേജസ് കോളനി, ഇബ്രാഹിം, അബ്ബാസ് ചേരൂര്‍ എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ ചേടിക്കാല്‍ സ്വാഗതം പറഞ്ഞു.
Keywords: News, Kerala, Priya Kumari was honored by donating 10 cents of land to the flood relief fund