Join Whatsapp Group. Join now!

രാഷ്ട്രീയത്തെ ജനസേവനമായി സ്വീകരിച്ച പവിത്രന്‍ മാച്ചിപ്പുറം; നല്ല വായനക്കാരനും എഴുത്തുകാരനുമായ പൊതുപ്രവര്‍ത്തകനെ ഓര്‍ക്കുമ്പോള്‍

ഒരു സിപിഎം പ്രവര്‍ത്തകനായിരിക്കെ തന്നെ മനസ് നിറയെ ഗാന്ധിസമായിരുന്നു പവിത്രന്‍ മാച്ചിപ്പുറത്തിന്. ഹര്‍ത്താലുകളിലും kerala, article, memmories, politics, cpm, chattanchal, onam, memmories about pavithran machippuram
എ ബെണ്ടിച്ചാല്‍

(my.kasargodvartha.com 20.08.2019) ഒരു സിപിഎം പ്രവര്‍ത്തകനായിരിക്കെ തന്നെ മനസ് നിറയെ ഗാന്ധിസമായിരുന്നു പവിത്രന്‍ മാച്ചിപ്പുറത്തിന്. ഹര്‍ത്താലുകളിലും ബന്ദുകളിലും പങ്കെടുക്കുമ്പോള്‍ പോലും സ്വന്തം അണികള്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് എതിരെ പവിത്രന്‍ മുഷ്ടി ചുരുട്ടുന്നത് പലവട്ടം നേരില്‍ കാണാന്‍ വേണ്ടി സാധിച്ചിട്ടുണ്ട്. പവിത്രന്റെ മനസ് നിറയെ സംസ്‌കാരമായിരുന്നു. നാട്ടിലെ പല സാംസ്‌ക്കാരിക വേദികളിലും അംഗമായിരുന്നിട്ടുപോലും ചട്ടഞ്ചാലില്‍ ഒരു പൊതു സാംസ്‌ക്കാരിക വേദി വേണമെന്ന ആഗ്രഹം പലവട്ടം എന്നോട് പ്രകടിപ്പിച്ചിട്ടുണ്ട്.

തന്നാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കാന്‍ പിശുക്ക് കാണിക്കാതിരുന്ന പവി രക്ത ദാനത്തിലൂടെ അത് തെളിയിച്ചതുമാണ്. ആറു മാസം കൂടുമ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചെന്നു രക്തം നല്‍കല്‍ നാല്‍പത് വയസ്സ് പിന്നിട്ടിട്ടും പവിത്രന്റെ ഒരു ഹോബിയായിരുന്നു. അനീതി എവിടെ കണ്ടാലും മുഖം നോക്കാതെ പ്രതികരിക്കാനുള്ള പവിത്രന്റെ തന്റേടം ഒന്നു വേറെ തന്നെയായിരുന്നു.


ഒരിക്കല്‍ ചട്ടഞ്ചാലില്‍ ഒരു പ്രമാണി തന്റെ പുത്തന്‍കാര്‍ ഹോട്ടലിന്റെ മുന്നില്‍ നിര്‍ത്തി. അതു വഴി ചുമച്ച് കിതച്ചു കൊണ്ട് വന്ന ഒരു പാവം വൃദ്ധന്‍ ക്ഷീണം മാറാന്‍ കാറില്‍ ഒന്ന് ചാരി നിന്നു. കാറിന്റെ ഉടമസ്ഥന്‍ വൃദ്ധനെ അടിക്കാനായ് കൈ ഉയര്‍ത്തിയതും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പവിത്രന്റെ പിടിയും ഒന്നിച്ചായിരുന്നു. ഇത്തരം എത്രയോ സംഭവങ്ങള്‍ പവിയെ കുറിച്ചു പറയാന്‍ എന്നെ പോലെ പലര്‍ക്കും കാണും.

രാഷ്ട്രിയത്തെ ജനസേവനമായി സ്വീകരിച്ച പവിത്രന്‍ നല്ല ഒരു വായനക്കാരനും എഴുത്തുകാരനും കൂടിയായിരുന്നു. 2004-ല്‍ എന്റെ മഹിമ ഓണം ബുള്ളറ്റില്‍ ഓണാഘോഷം എന്ന പേരില്‍ പവിത്രന്‍ ഒരു ലേഖനം എഴുതിയിരുന്നു. 2019ലെ ഓണാഘോഷം എനിക്ക് പവി ഇല്ലാത്തതാണല്ലൊ എന്നോര്‍ക്കുമ്പോള്‍ വാര്‍ക്കാനുള്ള ചുടു ബാഷപകണങ്ങളും വറ്റിപോകുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: kerala, article, memmories, politics, cpm, chattanchal, onam, memmories about pavithran machippuram

Post a Comment