Join Whatsapp Group. Join now!

മൈലാട്ടി രാജീവ് ദശലക്ഷം കോളനിയിലെ ശോചനീയാവസ്ഥ പരിഹരിക്കണം

ചെമ്മനാട് പഞ്ചായത്തിലെ മൈലാട്ടിയില്‍ ഇരുപത്തഞ്ചോളം kerala, news, KSKTU thekkil village conference
ചട്ടഞ്ചാല്‍: (my.kasargodvartha.com 17.08.2019) ചെമ്മനാട് പഞ്ചായത്തിലെ മൈലാട്ടിയില്‍ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്ന രാജീവ് ദശലക്ഷം കോളനിയിലെ വീടുകള്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥക്ക് സര്‍ക്കാറില്‍നിന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍ തെക്കില്‍ വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു സമ്മേളനം സംഘടനയുടെ ജില്ല പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു, എം കേശവന്‍ അധ്യക്ഷതവഹിച്ചു, സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി വി വി സുകുമാരന്‍ സംഘടനാ റിപ്പോര്‍ട്ടും കുഞ്ഞിക്കണ്ണന്‍ അടിയത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു സംഘാടക സമിതി ചെയര്‍മാന്‍ എം ദാമോദരന്‍ സ്വാഗതം പറഞ്ഞു.

പ്രസിഡന്റായി സതീശന്‍ ചെറുകര, വൈസ് പ്രസിഡന്റുമാരായി സുജാത മോഹന്‍, പി സജ്ജീവന്‍, സെക്രട്ടറിയായി കുഞ്ഞിക്കണ്ണന്‍ അടയത്ത്, ജോയിന്റ് സെക്രട്ടറിയായി എം കേശവന്‍ എന്നിവരെ തെരഞ്ഞെടുത്തു.


Keywords: Kerala, News, KSKTU Thekkil village conference

Post a Comment