കാസര്‍കോട്: (my.kasargodvartha.com 27.08.2019) നൈപുണ്യ വിദ്യാഭ്യാസത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ അസാപിന്റെ പുതിയ ചുവടുവെപ്പായ ഷീ സ്‌കില്‍സില്‍ പത്താംക്ലാസ് പാസായ പതിനഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. പ്രത്യേകമായ തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം നല്‍കുന്നതാണ് ഷീ സ്‌കില്‍സ് എന്ന പദ്ധതി.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ബി പി എല്‍ കുടുംബങ്ങള്‍, ക്രീമിലെയറില്‍ ഉള്‍പ്പെടാത്ത എസ് ഇ ബി സി/ഒ ബി സി വിഭാഗത്തിലെ അപേക്ഷകര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കോഴ്സ് സൗജന്യമായി നല്‍കുന്നു. എ പി എല്‍ ജനറല്‍ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും 50 ശതമാനം ഫീസ് സബ്സിഡി നല്‍കുന്നുണ്ട്. 150 മണിക്കൂര്‍ നൈപുണ്യ പരിശീലനവും 150 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പും അടങ്ങുന്നതാണ് പദ്ധതി.
അക്കൗണ്ടിങ്ങ്, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, അപ്പാരല്‍, ഫുഡ് പ്രോസസിംഗ് തുടങ്ങിയ തൊഴില്‍ സാധ്യതയുള്ള മേഖലയിലാണ് പരിശീലനം. അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല. അപേക്ഷാ സമര്‍പ്പണം പൂര്‍ണമായും ഓണ്‍ലൈന്‍ ആണ്. (അപേക്ഷകള്‍ക്കായി http://asapkerala.gov.in/flashnews/she-skills-2019-application-link/ സന്ദര്‍ശിക്കുക. കുടുംബശ്രീ അംഗങ്ങള്‍, വനിതാ സംഘങ്ങള്‍, വീട്ടമ്മമാര്‍, പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ക്ക് തൊഴില്‍ നൈപുണ്യം നേടാന്‍ ഇത് മികച്ച അവസരമാണ്.
കാസര്‍കോട് ജില്ലയില്‍ താഴെ കൊടുത്തിരിക്കുന്ന അസാപ് സ്‌കില്‍ സെന്ററുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31. ഗവ കോളജ് കാസര്‍കോട് (+919747392347), ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗ് (+919495999735) ജി എച്ച് എസ് എസ് ചായ്യോത്ത് (+919495999781), ജി എഫ് എച്ച് എസ് എസ് ചെറുവത്തൂര്‍ (+918921697963). വിശദവിവരങ്ങള്‍ക്കായി 9562440193 (ജില്ലാ പ്രോഗ്രാം മാനേജര്‍, അസാപ്, കാസര്‍കോട്).