Join Whatsapp Group. Join now!

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി

ആരോഗ്യകേരളം ആര്‍ കെ എസ് കെ പരിപാടിയും Kerala, News, anti drugs campaign conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 17.08.2019) ആരോഗ്യകേരളം ആര്‍ കെ എസ് കെ പരിപാടിയും എക്‌സൈസ് വകുപ്പും സംയുക്തമായി
ഗ്രൊടെക് ഐ ടി ഐ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി യുവജ്വാല കാമ്പയിന്‍ നേര്‍ക്കാഴ്ച 2019 നടത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി മധു ഉദ്ഘാടനം ചെയ്തു. ബെന്നി സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. സ്‌റ്റേജ് ഓപ്പണിംഗ് കോമഡി സ്റ്റാര്‍ ഫെയിം അശോക് വിഷ്ണുവും ് വിജേഷും നിര്‍വഹിച്ചു. ആരോഗ്യവകുപ്പിലെ ആര്‍ സി എച്ച് ഓഫീസര്‍ മുരളിധര നെല്ലൂരായ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. എം പി മനീഷ്‌കുമാര്‍ വിഷയാവതരണം നടത്തി. എം രാജീവന്‍, പി. ഗോവിന്ദന്‍ കെ. ഉണ്ണികൃഷ്ണന്‍, നെല്‍സണ്‍ ജോസഫ്, വിഷ്ണുപ്രസാദ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി മുഹമ്മദ് അഷറഫ് സ്വാഗതം പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെയും ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് രണ്ടാംവര്‍ഷ ബാച്ചിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ എക്‌സിബിഷനും ഉണ്ടായിരുന്നു.



Keywords: Kerala, News, anti drugs campaign conducted

Post a Comment