Join Whatsapp Group. Join now!

അഞ്ചു തലമുറകളുടെ മാതാവ് ബേര്‍ക്കയിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

അഞ്ചു തലമുറകളുടെ മാതാവ് ചെര്‍ക്കള ബേര്‍ക്കയിലെ ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി. പരേതനായ കുഞ്ഞാമു ഹാജിയുടെ ഭാര്യയാണ്. Kerala, News, Obituary, Berka Beefathima Hajjumma passes away
ചെര്‍ക്കള: (my.kasargodvartha.com 28.07.2019) അഞ്ചു തലമുറകളുടെ മാതാവ് ചെര്‍ക്കള ബേര്‍ക്കയിലെ ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി. പരേതനായ കുഞ്ഞാമു ഹാജിയുടെ ഭാര്യയാണ്. മക്കളും പേരക്കുട്ടികളും മരുമക്കളുമായി 150ഓളം സന്താന പരമ്പരകളുടെ സ്‌നേഹത്തണലില്‍ ജീവിച്ച ബീഫാത്വിമയുടെ വേര്‍പാട് കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. മരണവീടുകളില്‍ ആദ്യം ഓടിയെത്തി മയ്യത്ത് കുളിപ്പിക്കാനും മറ്റുമുള്ള പരിചരണങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഒരാളായിരുന്നു ബീഫാത്വിമ. സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷമായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 4.20 മണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.


ചെര്‍ക്കളയിലെ പ്രമാണിക തറവാടായിരുന്ന ചായിന്റടി കുടുംബത്തിലെ കാരണവരായ പരേതരായ മൂസ- മറിയുമ്മ ദമ്പതികളുടെ മകളാണ്. പരേതരായ ചായിന്റടി അബ്ദുല്ല, ചായിന്റടി മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സഹോദരങ്ങളാണ്. പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍ മുഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള, കെ എം സി സി നേതാക്കളായ അബ്ദുല്‍ ജലീല്‍ ബേര്‍ക്ക, മൊയ്തു ബേര്‍ക്ക, ഉമ്മാലി, ഖദീജ, ആഇശ, അസ്മ എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: സാലിഹ് മാസ്റ്റര്‍ പള്ളിക്കര, മുഹമ്മദ് ചേരൂര്‍, ബീവി, ഖദീജ, സൈനബ, മൈമൂന, പരേതരായ തായല്‍ അബ്ദുല്‍ ഖാദര്‍, ആമു പള്ളത്തടുടക്കം. ഖബറടക്കം ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ ബെര്‍ഗ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Berka Beefathima Hajjumma passes away
  < !- START disable copy paste -->

Post a Comment