Join Whatsapp Group. Join now!

വാട്‌സ് ആപ്പ് സന്ദേശത്തിന്റെ പേരിലുണ്ടായ വാക്കേറ്റം രാഷ്ട്രീയ വല്‍ക്കരിക്കാനുളള നീക്കം തിരിച്ചറിയണം: യൂത്ത് ലീഗ്

വാട്‌സ് ആപ്പില്‍ പോസ്റ്റിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ ഭിന്നതNews, Kerala,Youth league, INL,
എരിയാല്‍:(my.kasargodvartha.com 01/04/2019) വാട്‌സ് ആപ്പില്‍ പോസ്റ്റിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ ഭിന്നത വാക്കേറ്റത്തിലേക്കും പിന്നീട് അടിപിടിയിലേക്കും എത്തിച്ച് അതിനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് എരിയാല്‍ മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

News, Kerala,Youth league, INL,Youth league against INL


കുളങ്കരയിലെ 'കൊബ്രദേര്‍സ്' എന്ന വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ഇടുന്നതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ വാക്കേറ്റമുണ്ടാവുകയും ഇതില്‍ കരീം മല്ലം എന്ന വ്യക്തി എം എസ് എഫ് പ്രവര്‍ത്തകനായ മുര്‍ഷിദിനെതിരെ മോശമായ രീതിയില്‍ ശബ്ദ സന്ദേശം ഇടുകയും വീട്ടില്‍ കയറി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എരിയാല്‍ ടൗണില്‍ ബാര്‍ബര്‍ ഷോപ്പിനടുത്ത് നില്‍ക്കുകയായിരുന്ന മുര്‍ഷിദിനെ നൗഷാദ് ബള്ളീറിനെയും കൂട്ടി വന്ന കരീം മല്ലം മര്‍ദിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ ഓടിക്കൂടി ഇരുവരേയും പിടിച്ച് മാറ്റുകയാണുണ്ടായത്

അടിപിടിക്ക് ഇടയില്‍ നിലത്ത് വീണ് നൗഷാദിന് പരിക്കേറ്റിരുന്നു ഇതിനെ പാര്‍വ്വതീകരിച്ച് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കളളക്കേസില്‍ കുടുക്കാനുളള ശ്രമം അപലപനിയമാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

അഴിമതിക്ക് എതിരെ ശബ്ദിച്ചതിനെന്നും ഭൂമാഫിയക്കെതിരെ വാര്‍ത്ത നല്‍കിയതിനെതിരെയെന്നുമൊക്കെയുളള രീതിയില്‍ വാര്‍ത്താ മാധ്യമങ്ങളെ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലുളള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇത്തരം കളളപ്രചരണങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് എല്‍ ഡി എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്ന് എരിയാലിലെ ഒരു വിഭാഗം ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ വിട്ട് നിന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.

ഇത്തരം കളളക്കേസുകള്‍ കൊണ്ട് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ കഴിയില്ലെന്നും ഈ വിഷയത്തില്‍ യൂത്ത് ലീഗ് ഏത് അറ്റം വരെ പോകാന്‍ തയ്യാറാണെന്നും മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ നവാസ് എരിയാല്‍ അധ്യക്ഷത വഹിച്ചു മുസ്തഫ മോഡേണ്‍, ഹാരിസ് എരിയാല്‍, ലത്തീഫ് അയ്യര്‍, ഹംറാസ്, എന്നിവര്‍ സംസാരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala,Youth league, INL,Youth league against INL

Post a Comment