കാസര്‍കോട്: (my.kasargodvartha.com 24.04.2019) തളങ്കര കാനക്കോട് ബാന്തുക്കുടി തറവാട്ടില്‍ ഒരു നൂറ്റാണ്ടിന് ശേഷം നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവം ഏപ്രില്‍ 26 മുതല്‍ 30 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 ന് രാവിലെ 11.37 മുതല്‍ ഉച്ചയ്ക്ക് 1.46 വരെയുള്ള മുഹൂര്‍ത്തത്തില്‍ കലവറ നിറയ്ക്കല്‍. ഘോഷയാത്ര 11.30 ന് തളങ്കര പാലക്കുന്ന് ശ്രീ ചീരുമ്പാ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. 27 ന് വൈകുന്നേരം അഞ്ചിന് സന്ധ്യാ ദീപം. ആറിന് തളങ്കര പാലക്കുന്ന് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് വാളും ഭണ്ഡാരവും എഴുന്നള്ളത്ത്. രാത്രി ഏഴിന് വിഷ്ണു മൂര്‍ത്തിയുടെയും എട്ടിന് പന്നിക്കുളത്തി ചാമുണ്ഡിയമ്മയുടെയും തുടങ്ങല്‍. തുടര്‍ന്ന് മേലരിക്ക് അഗ്‌നി സ്പര്‍ശം.
28 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ കുറത്തിയമ്മ, പന്നിക്കുളത്തി ചാമുണ്ഡിയമ്മ, വിഷ്ണു മൂര്‍ത്തി, ഗുളികന്‍ കോലങ്ങള്‍ കെട്ടിയാടും. വൈകുന്നേരം അഞ്ചിന് സന്ധ്യാ ദീപം, ആറിന് കൈ വീത്, തെയ്യം കൂടല്‍. 29 ന് വൈകുന്നേരം നാലു മുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം. രാത്രി ഒമ്പതിന് ബപ്പിടല്‍ ചടങ്ങ്. രാത്രി 11 ന് വിഷ്ണു മൂര്‍ത്തിയുടെ തുടങ്ങല്‍, വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 30 ന് രാവിലെ എട്ട് മുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍ തെയ്യം. 12 ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട്. നാലിന് വയനാട്ടു കുലവന്‍ തെയ്യത്തിന്റെ പുറപ്പാട് ,ചൂട്ടൊപ്പിക്കല്‍. അഞ്ചിന് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട്, പ്രസാദ വിതരണം. രാത്രി പത്തിന് മറപിളര്‍ക്കല്‍ ചടങ്ങോടെ സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ രാജന്‍ പെരിയ, കൃഷ്ണന്‍ കൂട്‌ലു, രാജേന്ദ്രന്‍, എന്‍. സതീഷ്, ഉദയന്‍ കൊല്ലമ്പാടി, പ്രദീപ് നെല്ലിക്കുന്ന്, വികാസ് ബട്ടംപാറ, നാരായണന്‍ ആയത്താര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kanakkod Temple fest starts on 26th
< !- START disable copy paste -->