കാസര്‍കോട്: (my.kasargodvartha.com 01.04.2019) എന്റെ രാജ്യം എന്റെ അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്ര ചൊവ്വാഴ്ച കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യാത്ര 12ന് തിരുവനന്തപുരത്ത് സമാപിക്കും. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് കാസര്‍കോട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുന്‍ സുപ്രീം കോടതി ജസ്റ്റിസും കര്‍ണാടക മുന്‍ ലോകായുക്തയുമായ എന്‍. സന്തോഷ് ഹെഗ്ഡെ ഫ്‌ളാഗ് ഓഫ് ചെയ്യും.
ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ നേരറിവ് എന്ന പേരില്‍ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സമാപന യോഗം മുന്‍ കേരളാ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ ഭാരവാഹികളായ പ്രകാശ് ചെന്നിത്തല, എം.വി.ജി നായര്‍, പ്രദീപ് കുമാര്‍, കെ.വി സതീശന്‍, കൂക്ക്ള്‍ ബാലകൃഷ്ണന്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ഷാഫി ചൂരിപ്പള്ളം, നാസര്‍ ചെര്‍ക്കള, ജമീല അഹമ്മദ്, ബി. അഷ്റഫ് സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Human Rights Protection mission Yathra starting on Tuesday
< !- START disable copy paste -->
Keywords: Kerala, News, Human Rights Protection mission Yathra starting on Tuesday
< !- START disable copy paste -->