Join Whatsapp Group. Join now!

ആവേശമായി ഹിഫ്‌ള് പൂര്‍ത്തീകരണവും പതിനൊന്നാം സനദ് ദാന സമ്മേളനവും

അടുക്കത്ത്ബയല്‍ മജ്‌ലിസ് എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള അല്‍ ബയാന്‍ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗേള്‍സില്‍ നടന്ന സനദ് ദാന സമ്മേളനം Kerala, News, Hifz completion program inaugurated by NA Nellikkunnu MLA
കാസര്‍കോട്: (my.kasargodvartha.com 27.04.2019) അടുക്കത്ത്ബയല്‍ മജ്‌ലിസ് എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള അല്‍ ബയാന്‍ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗേള്‍സില്‍ നടന്ന സനദ് ദാന സമ്മേളനം ട്രസ്റ്റ് രക്ഷാധികാരി യഹ് യ തളങ്കരയുടെ അധ്യക്ഷതയില്‍ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. അലി തങ്ങള്‍ കുമ്പോല്‍ സനദ് പ്രഭാഷണം നടത്തി. ഖുര്‍ആന്‍ പഠിച്ചും പഠിതാക്കള്‍ക്ക്് സൗകര്യം ഒരുക്കിയും ഖുര്‍ആന്‍ പ്രചരണത്തില്‍ സമുദായം മുഴുവനും പങ്കുകൊള്ളേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു.

ഖുര്‍ആന്‍ പഠിച്ചും പഠിതാക്കള്‍ക്ക്് സൗകര്യം ഒരുക്കിയും ഖുര്‍ആന്‍ പ്രചരണത്തില്‍ ഒന്നര പതിറ്റാണ്ടിലേറെയായി നിസ്വാര്‍ത്ഥ സേവനം നടത്തി വരുന്ന കൂട്ടായ്മയാണ് കാസര്‍കോട് അടുക്കത്തബയലിലെ മജ്‌ലിസ് എജ്യുക്കേഷണല്‍ ട്രസ്റ്റ്. മജ്‌ലിസ് തഹ്ഫീളുല്‍ ഖുര്‍ആന്‍ ഫോര്‍ ബോയ്‌സ്, അല്‍ ബയാന്‍ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗേള്‍സ് എന്നീ സ്ഥാപനങ്ങള്‍ ട്രസ്റ്റിന്റെമേല്‍ നോട്ടത്തില്‍ നടത്തി വരുന്നു. പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച ഇരുന്നൂറോളം ഹാഫിള്, ഹാഫിളാത്തുകള്‍ ഖുര്‍ആന്‍ പ്രചരണ രംഗത്ത് ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഹൃസ്വ ദീര്‍ഗകാല ഇസ്ലാമിക് കോഴ്‌സുകള്‍ പഠിച്ച ആയിരത്തില്‍പരം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ ദീനീ പ്രബോധന രംഗത്തും പ്രവര്‍ത്തിച്ചുവരുന്നു. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള പ്രതിവാര ഖുര്‍ആന്‍ ക്ലാസും ഇവിടെ നടന്നു വരുന്നുണ്ട്.  ഇവിടെ നിന്നും 72 വിദ്യാര്‍ത്ഥിനികള്‍ ഇതുവരെ ഹിഫ്‌ള് പൂര്‍ത്തീകരണം നടത്തിയിട്ടുണ്ട്.

ഈ വര്‍ഷം 23 വിദ്യാര്‍ത്ഥിനികളുടെ ഹിഫ്‌ള് പൂര്‍ത്തീകരണവും സനദ് ദാനവും നടന്നു. ഒറ്റ ഇരുത്തത്തില്‍ തെറ്റുകൂടാതെ ഖുര്‍ആന്‍ ഖതം (ഖത്മു ഖഅ്ദ) ഓതിയ ഹാഫിളാത്തുകളെ ആദരിച്ചു. സ്ഥാപനങ്ങളുടെ പ്രാരംഭ കാലഘട്ടം മുതല്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ തന്ന് ഇന്നും ട്രസ്റ്റിന് താങ്ങും തണലുമായ സയ്യിദ് അലി തങ്ങള്‍ കുമ്പോലിനെ ട്രസ്റ്റ് ആദരിച്ചു. മാനേജിംഗ് ട്രസ്റ്റി കെ എ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് ഉപഹാരം സമര്‍പ്പിച്ചു. ഹാഫിള് ഹാഷിം മൗലവി മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ കെ എ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് ആമുഖ പ്രഭാഷണം  നടത്തി. സി.എം അബ്ദുല്ല, മാമു അടുക്കത്ത്ബയല്‍, അബ്ദുല്‍ ഖാദര്‍ ടി, ശറഫുദ്ദീന്‍, ടി കെ മുഹമ്മദ് കുഞ്ഞി, അഹമ്മദ് കുഞ്ഞി കോളിയാട്, ഗഫൂര്‍, ഹസൈനാര്‍, സമീര്‍ ബാങ്കോട്, അബ്ബാസ് ബന്തിയോട്, സിദ്ദീഖ് ബേവിഞ്ച, എം.ടി മുഹമ്മദ് കുഞ്ഞി ഹാജി ബേവിഞ്ച, അഷ്‌റഫ് നായന്മാര്‍മൂല, എ.ടി മുഹമ്മദ് ഹാജി, ഇഖ്ബാല്‍ മദീന എന്നിവര്‍ പ്രസംഗിച്ചു. എം എം മുനീര്‍ സ്വാഗതവും മഹ് മൂദ്  സഫര്‍ നന്ദിയും പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Hifz completion program inaugurated by NA Nellikkunnu MLA
  < !- START disable copy paste -->

Post a Comment