Join Whatsapp Group. Join now!

വിവാഹ ധനസഹായം കൈമാറി

കുവൈത്ത് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി വിവാഹ ധനസഹായം കൈമാറി. പിലിക്കോട് പഞ്ചായത്ത് പരിധിയിലെ Marriage, Help, KMCC, Kerala, News, Financial aid handed over
പിലിക്കോട്: (my.kasargodvartha.com 22.04.2019)   കുവൈത്ത് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി വിവാഹ ധനസഹായം കൈമാറി. പിലിക്കോട് പഞ്ചായത്ത് പരിധിയിലെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള സഹായം ചന്തേരയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം ടി പി സുലൈമാന്‍ ഹാജിക്ക്   മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും പിലിക്കോട് പഞ്ചായത്ത് അംഗവുമായ നിഷാം പട്ടേല്‍ കൈമാറി.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി കെ സത്താര്‍, വൈസ് പ്രസിഡന്റ് യൂസഫ് ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അന്‍സാര്‍, യു എ ഇ പിലിക്കോട് പഞ്ചായത് കെഎംസിസി ഭാരവാഹികളായ ടി വി ഉനൈസ്, ടി കെ എം സിനാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Marriage, Help, KMCC, Kerala, News, Financial aid handed over, Kuwait KMCC Trikaripur Mandalam Committee

Post a Comment