കാസര്‍കോട്: (my.kasargodvartha.com 08.03.2019) 1975ല്‍ തളങ്കര ഗവണ്‍മെന്റ് മുസ്ലിം ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി ബാച്ചില്‍ പഠനം നടത്തിയവരുടെ കൂട്ടായ്മയായ 75- മേറ്റ്സ് 50 ഓളം ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഏഴിന് മെഡിക്കല്‍ ക്യാമ്പ് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇരുപതോളം വരുന്ന വ്യത്യസ്ഥ വിഭാഗങ്ങളിലുമായി ഡോക്ടര്‍മാരുടെ പാനല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും. 2000ത്തോളം വരുന്ന രോഗികള്‍ക്ക് ക്യാമ്പില്‍ ചികിത്സ ലഭ്യമാക്കും. ക്യാമ്പിനോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. കാസര്‍കോട് ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് എതിര്‍വശം മുനിസിപ്പല്‍ ഓഫീസ് റോഡില്‍ രജിസ്ട്രേഷനായി ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴു വരെ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ ടി എ ഖാലിദ്, എം എ ലത്വീഫ്, പി എം മുഹമ്മദ് കുഞ്ഞി, വോളിബോള്‍ ബഷീര്‍, ടി എ ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thalangara Muslim School 75 mates conducting Medical Camp
< !- START disable copy paste -->