Join Whatsapp Group. Join now!

ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി കെട്ടിടോദ്ഘാടനം വ്യാഴാഴ്ച

മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാക്കിയ ശിഹാബ് തങ്ങള്‍ ഇസ്ലാമിക് Kerala, News, Chengala, Kasaragod, Chengala Shihab Thangal Islamic Academy Building inauguration on Thursday
ചെങ്കള: (my.kasargodvartha.com 19.03.2019) മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാക്കിയ ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയുടെ പുതിയ കെട്ടിടോദ്ഘാടനം മാര്‍ച്ച് 21ന് ഉച്ചക്ക് രണ്ടു മണിക്ക് ചെങ്കളയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 Kerala, News, Chengala, Kasaragod, Chengala Shihab Thangal Islamic Academy Building inauguration on Thursday

പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, ത്വാഖ അഹ് മദ് മൗലവി, യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം എം ഖാസിം മുസ്ലിയാര്‍, ഇ കെ മഹ് മൂദ് മുസ്ലിയാര്‍, നീലേശ്വരം ഖാസി അബ്ദുല്‍ മജീദ് ബാഖവി, അബ്ദുര്‍ റസാഖ് മൗലാന മലേഷ്യ, സിദ്ദീഖ് നദ്വി ചേരൂര്‍, ടി എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി തുടങ്ങിയ പണ്ഡിത പ്രമുഖരും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മെട്രോ മുഹമ്മദ് ഹാജി, എ ജി സി ബഷീര്‍, എം സി ഖമറുദ്ദീന്‍, മുന്‍മന്ത്രി സി ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയ രാഷ്ട്രീയ മത-സാമൂഹിക നേതാക്കന്മാരും പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ജനറല്‍ സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അഷ്‌റഫ് ഹുദവി പാടലടുക്ക, എം എ അബൂബക്കര്‍ ഹാജി, ഖാദര്‍ ഹാജി ചെങ്കള, സി ബി അബ്ദുല്ല ഹാജി, എം എം മുഹമ്മദ് കുഞ്ഞി ഹാജി, എം എ എച്ച് മഹ് മൂദ് ഹാജി, ബി എം എ ഖാദര്‍ ഹാജി, മഅ്‌റൂഫ് ബദ് രിയ, നജാത്ത് ചെങ്കള തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Chengala, Kasaragod, Chengala Shihab Thangal Islamic Academy Building inauguration on Thursday

Post a Comment