Join Whatsapp Group. Join now!

തുളു ഭവന്‍ ശിലാസ്ഥാപനം ഫെബ്രുവരി 27ന്

കേരള തുളു അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിനുവേണ്ടി നിര്‍മ്മിക്കുന്ന തുളു ഭവന്റെ ശിലാസ്ഥാപനം 2019 ഫെബ്രുവരി 27ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുമെന്ന് Kerala, News, Tulu Bhavan Foundation stone on Feb 27th
കാസര്‍കോട്: (my.kasargodvartha.com 25.02.2019) കേരള തുളു അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിനുവേണ്ടി നിര്‍മ്മിക്കുന്ന തുളു ഭവന്റെ ശിലാസ്ഥാപനം 2019 ഫെബ്രുവരി 27ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശിലാസ്ഥാപന കര്‍മം നിര്‍വ്വഹിക്കും. പി കരുണാകരന്‍ എം പി അധ്യക്ഷത വഹിക്കും.

2007-ല്‍ സ്ഥാപിതമായ തുളു അക്കാദമിക്ക് മഞ്ചേശ്വരം താലൂക്കില്‍ കടമ്പാര്‍ വില്ലേജിലെ ദുര്‍ഗിപ്പള്ളയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് തുളു ഭവന്‍ നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ഡോ. വീരപ്പ മൊയ്‌ലി, കര്‍ണാടക നഗര വികസന മന്ത്രി യു.ടി ഖാദര്‍, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജിസി ബഷീര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, മുന്‍ എം എല്‍ എ അഡ്വ. സി എച്ച് കുഞ്ഞമ്പു തുങ്ങിയവര്‍ സംബന്ധിക്കും.

പത്രപ്രവര്‍ത്തകരും തുളു സാഹിത്യകാരനുമായ മലാര്‍ ജയറാം റൈ, തുളു മലാശ നിഘടണ്ടു രചയിതാവ് ഡോ. എ എം ശ്രീധരന്‍, തുളു ഭാഷാ ഗവേഷക ശ്രീലക്ഷ്മി ജി. പ്രസാദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുളു സാഹിത്യ കൃതികളുടെ പ്രദര്‍ശനവും വില്‍പ്പനയും തുളു നാടിലെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും തുളു രംഗീതൊദ ലേസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ എം. സാലിയാന്‍, സെക്രട്ടറി വിജയകുമാര്‍ പാവള, തുളു അക്കാദമി എക്്‌സിക്യൂട്ടീവ് അംഗങ്ങളായ രാമകൃഷ്ണ കടമ്പാര്‍, വിശ്വനാഥ കുതുര്‍ ഗീത സമാനി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Tulu Bhavan Foundation stone on Feb 27th
  < !- START disable copy paste -->

Post a Comment